ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം :സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിച്ചു

[mbzauthor]

ആധാറിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു തടയാനായി കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച നിര്‍ദേശം പിന്‍വലിച്ചതായി യു.ഐ.ഡി.എ.ഐ. ഞായറാഴ്ച അറിയിച്ചു. സര്‍ക്കാര്‍നിര്‍ദേശങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇതു പിന്‍വലിച്ചത്.

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കൈമാറരുതെന്നായിരുന്നു നിര്‍ദേശം. ആധാര്‍ കാര്‍ഡിലെ മുഴുവന്‍ അക്കങ്ങളും കൈമാറുന്നതിനു പകരം മാസ്‌ക് ചെയ്ത് അവസാനത്തെ നാലക്കങ്ങള്‍ മാത്രം കൈമാറിയാല്‍ മതി എന്നായിരുന്നു വെള്ളിയാഴ്ചത്തെ കേന്ദ്ര നിര്‍ദേശം. യു.ഐ.ഡി.എ.ഐ. ലൈസന്‍സുള്ള ഏജന്‍സികള്‍ക്കു മാത്രമേ ആധാര്‍ നല്‍കാവൂ എന്നും മറ്റാര്‍ക്കും നല്‍കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും അഥവാ ഇങ്ങനെ ചെയ്താല്‍ ആധാറിന്റെ കോപ്പികളെല്ലാം ആ കമ്പ്യൂട്ടറില്‍ നിന്നു നീക്കണമെന്നും ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.