ഇഫ്‌കോയില്‍ അക്കൗണ്ടസ്‌ ട്രെയിനിയാകാന്‍ അവസരം

Moonamvazhi

പ്രമുഖസഹകരണസ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡില്‍ (ഇഫ്‌കോ) സ്ഥിരനിയമനം ലഭിക്കാനിടയുള്ള അക്കൗണ്ടസ്‌ ട്രെയിനി ഒഴിവുണ്ട്‌. 60% മാര്‍ക്കോടെ ബിരുദവും സിഎ-ഇന്റര്‍മീഡിയറ്റും ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്‌. 2026 ഏപ്രില്‍ ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മൂന്നുകൊല്ലം ഇളവുണ്ട്‌. കോര്‍പറേറ്റ്‌ ഫിനാന്‍സ്‌ആന്റ്‌ അക്കൗണ്ടസ്‌, ടാക്‌സേഷന്‍, ട്രഷറി മാനേജ്‌മെന്റ്‌, ഇആര്‍പി/എസ്‌എപി എന്നിവയില്‍ വൈദഗ്‌ധ്യമുണ്ടായിരിക്കണം. ഒരുകൊല്ലമാണു പരിശീലനം. പരിശീലനകാലത്ത്‌ അലവന്‍സുകളടക്കം മാസം 48000 രൂപ സ്റ്റൈപ്പന്റ്‌ കിട്ടും. തുടര്‍ന്നു 40000-75000 രൂപ നിരക്കില്‍ സ്ഥിരനിയമനം ലഭിച്ചേക്കാം.പ്രതിവര്‍ഷ സിടിസി 12ലക്ഷ,ം രൂപയാണ്‌. ട്രെയിനിങ്‌ പൂര്‍ത്തിയായാല്‍ മൂന്നുകൊല്ലം സേവനമനുഷ്‌ഠിക്കാമെന്ന ഉറപ്പു നല്‍കണം. മാതൃഭാഷയ്‌ക്കുപുറമെ ഒന്നിലേറെ ഇന്ത്യന്‍ഭാഷകള്‍ അറിഞ്ഞിരിക്കുന്നത്‌ അഭികാമ്യം. താല്‍പര്യമുള്ളവര്‍ക്ക്‌ https://aavedan.iffco.coop/FMTRecruitment/https://aavedan.iffco.coop/FMTRecruitment/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷിക്കണം.

ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍ തസ്‌തികയിലേക്കും അപേക്ഷ ക്ഷണിച്ചി്‌ട്ടുണ്ട്‌.സൈന്യത്തില്‍നിന്നു മേജര്‍/ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിലില്‍നിന്നു വിരമിച്ചവരോ വിരമിക്കാറായവരോ ആയവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായപരിധി 54 വയസ്സ്‌. 2026 ഏപ്രില്‍ ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുന്നത്‌.ഗുജറാത്തിലെ ഗാന്ധിനഗറിലെയും കച്ചിലെയും യുപിയിലെ ബറേലിയിലെയും പ്ലാന്റുകളിലാണ്‌ ഒഴിവുകള്‍. വര്‍ഷം 30-35 ലക്‌,ം രൂപയാണു സിടിസി. താല്‍പര്യമുള്ളവര്‍ക്ക്‌ https://aavedan.iffco/iffcorecruitment/https://aavedan.iffco/iffcorecruitment/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഏപ്രില്‍ പന്ത്രണ്ടിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.iffco.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

 

Moonamvazhi

Authorize Writer

Moonamvazhi has 1060 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!