ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിനു പുതിയ അഡ്മിനിസ്ട്രേറ്റര്‍
റിസര്‍വ് ബാങ്ക് പ്രവര്ത്തനിയന്ത്രണമേര്പ്പെടുത്തിയ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി സി.ആര്. ഗോപീകൃഷ്ണനെ നിയമിച്ചു. ഇന്ത്യന്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജരാണ്. നിലവിലുളള അഡ്മിനിസ്ട്രേറ്റര്‍ രാജു എസ് നായര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ തുടരാന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണിത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ഡെപ്ൂട്ടി ജനറല്‍ മാനേജര്‍ മോഹനന് കെ, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ നമോഹന് ടിഎം എന്നിവരാണ് ഉപദേശകസമിതിയംഗങ്ങള്‍


