ഫങ്ക്ഷണല്‍ സഹകരണസംഘങ്ങളെപ്പറ്റി കേന്ദ്രസര്വേ വരുന്നു
ഫങ്ക്ഷണല്‍ സഹകരണസംഘങ്ങളെപ്പറ്റി കേന്ദ്രസ്റ്റാറ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ദ്രുതസര്വേ നടത്തും. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ അഭ്യര്‍ഥനപ്രകാരമാണു സര്‍വേ. സഹകരണമന്ത്രാലയം നല്കുന്ന ഫങ്ക്ഷണല്‍ സഹകരണസ്ഥാപനങ്ങളുടെ പട്ടികയാണു സര്‍വേക്ക് അടിസ്ഥാനമാക്കുക. സംവര്ധിതമൊത്തമൂല്യം, ഉല്പാദനത്തിന്റെ മൊത്തമൂല്യം, പ്രധാനസഹകരണമേഖലകളിലെ തൊഴില്‍ സൃഷ്ടി തുടങ്ങിയവയെപ്പറ്റിയാണു സര്‍വേ. ദേശീയസഹകരണഡാറ്റാബേസ് അടിസ്ഥാനമായെടുക്കും. 30മേഖലകളിലെ പ്രാഥമികസംഘങ്ങളും ഫെഡറേഷനുകളും സര്‍വേയുടെ പരിധിയില്‍ വരും. ഇവയെ വായ്പാസംഘങ്ങള്‍, ഭവനസംഘങ്ങള്‍, ഉല്പാദകസംഘങ്ങള്, വിപണനസംഘങ്ങള്‍, സാമൂഹികമേഖലാസംഘങ്ങള്, വിവിധോദ്ദേശ്യസംഘങ്ങള്‍ എന്നു തിരിച്ചിട്ടുണ്ട്. 2020-21, 2023-24 സാമ്പത്തികവര്‍ഷങ്ങളിലെ തരതമ്യവിവരങ്ങളാണു ശേഖരിക്കുക. ഏപ്രിലില്‍ സര്‍വേ തുടങ്ങും. ആറുമാസംകൊണ്ടു തീര്‍ക്കും. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഇന്‍കോര്‍പറേറ്റഡ് അല്ലാത്ത മേഖലക്കുള്ള വാര്ഷികസര്വേയുടെ കാര്യക്രമം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും നയരൂപവല്‍കരണം നടത്തുന്നവര്‍ക്കും വ്യവസായങ്ങള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. [email protected][email protected] എന്ന ഇ-മെയില്‍ ഐഡിയിലും [email protected][email protected] എന്ന ഇ-മെയില്‍ ഐഡിയിലുമാണു സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 16നകം സമര്‍പ്പിക്കണം.


