ഉപഭോക്തൃസേവന-മോട്ടിവേഷന്‍ പരിശീലനം
സഹകരണസ്ഥാപനങ്ങളിലെ സ്വീപ്പര്‍മാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഫെബ്രുവരി ഒമ്പതിനും പത്തിനും കണ്ണൂര്‍ സപറശ്ശിനിക്കടവിലെ ഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) കസ്റ്റമര്‍ സര്‍വീസ് ആന്റ് മോട്ടിവേഷന്‍ പരിശീലനം നല്‍കും. മുപ്പതുപേര്‍ക്കാണു പ്രവേശനം. കാര്യക്ഷമമായ ഉപഭോക്തൃസേവനപ്രാവീണ്യം, സ്വയം മോട്ടിവേഷനും പോസിറ്റീവ് മാനസികാവസ്ഥയും, പ്രൊഫഷണല്‍ പെരുമാറ്റരീതികള്‍ എന്നിവ കൈവരിക്കാന്‍ പ്രാപ്‌തരാക്കലാണു ലക്ഷ്യം. നോമിനേഷന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. കൂടുതല്‍ കാര്യങ്ങള്‍ 8921506649, എന്ന ഫോണ്‍നമ്പരിലും [email protected][email protected]എന്ന ഇ-മെയില്‍ വിലാസത്തിലും അറിയാം.


