കേരഫെഡിലും മല്‍സ്യഫെഡിലും അപ്പെക്‌സ് സംഘത്തിലും ഒഴിവുകള്‍
കേരളകേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്), കേരളസംസ്ഥാനസഹകരണഅപ്പെക്‌സ് സംഘങ്ങള്‍, കേരളസംസ്ഥാനസഹകരണഫിഷറീസ് വികസനഫെഡറേഷന്‍ (മല്‍സ്യഫെഡ്) എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കു പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കേരഫെഡില്‍ പാര്‍ട്ട്II (സൊസൈറ്റിവിഭാഗം) ഓഫീസ്‌അറ്റന്റന്റ് തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 750/2025) ഒരൊഴിവാണുള്ളത്. ശമ്പളം 16500-35700. പ്രായം 18-50. കേരഫെഡിന്റെ ഏതെങ്കിലും അംഗസംഘത്തില്‍ മൂന്നുവര്‍ഷസ്ഥിരസേവനം(അപേക്ഷത്തിയതിയിലും നിയമനത്തിയതിയിലുമടക്കം) ഉള്ളവരും ഏഴാംക്ലാസ് ജയിച്ചവരുമായിരിക്കണം. സഹകരണഅപ്പെക്‌സ് സംഘങ്ങളില്‍ പാര്‍ട്ട് I (പൊതുവിഭാഗം) അക്കൗണ്ടന്റ് തസ്‌തികയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചി്‌ട്ടുള്ളത്. കാറ്റഗറി നമ്പര്‍ 751/2025. ശമ്പളം 14620-25280. പ്രായം 18-40. ബികോമും രജിസ്‌ട്രേഡ് സ്ഥാപനത്തില്‍ രണ്ടുകൊല്ലംഅക്കൗണ്ടാന്റായി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്പക്‌സ് സംഘങ്ങളില്‍ പാര്‍ട്I (പൊതുവിഭാഗം) പ്രോജക്ട് ഓഫീസര്‍ തസ്‌തികയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാറ്റഗറി നമ്പര്‍ 754/2025. ശമ്പളം 14620-25280. പ്രായം 18-40. യോഗ്യത:എംഎഫ്‌എസ്‌സി/ ബിഎഫ്‌എസ്‌സി/ എംഎസ്‌സി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്)/ എംഎസ്‌സി (ഇന്‍ഡസ്‌ട്രിയല്‍ ഫിഷറീസ്)/ എംഎസ്‌സി (മറൈന്‍ ബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ്)/ എംഎസ്‌സി (സുവോളജി)/ തുല്യയോഗ്യത. മല്‍സ്യഫെഡില്‍ കാറ്റഗറി നമ്പര്‍ 752/2025 പാര്‍ട്II അക്കൗണ്ടന്റ് തസ്‌തികയിലെ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കു മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുമേ അപേക്ഷിക്കാനാവൂ. ഇവര്‍ക്കു ബി.കോമും രജിസ്‌ട്രേഡ് സ്ഥാപനത്തില്‍ രണ്ടുകൊല്ലം അക്കൗണ്ടന്റായി പരിചയവുമുണ്ടെങ്കില്‍ അപേക്ഷിക്കാം.ശമ്പളം 14620-25280. പ്രായം 18-40. മല്‍സ്യഫെഡിലെതന്നെ പാര്‍ട്ട്III(സൊസൈറ്റി കാറ്റഗറി) അക്കൗണ്ടന്റ് തസ്‌തികയിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാറ്റഗറി നമ്പര്‍ 753/2025. ശമ്പളം 14620-25280. പ്രായം 18-50. മല്‍സ്യഫെഡിന്റെ സംഘങ്ങളില്‍ മൂന്നുകൊല്ലം സ്ഥിരസേവനമനുഷ്‌ഠിക്കുന്നവര്‍ക്ക് (അപേക്ഷത്തിയതിയിലും നിയമനത്തിയതിയിലുമടക്കം) ബി.കോമും രജിസ്‌ട്രേഡ് സ്ഥാപനത്തില്‍ രണ്ടുകൊല്ലം അക്കൗണ്ടന്റായി പരിചയവുമുണ്ടെങ്കില്‍ അപേക്ഷിക്കാം. മല്‍സ്യഫെഡില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുംമാത്രം അപേക്ഷിക്കാവുന്ന പാര്‍ട്ട്II പ്രോജക്ട് ഓഫീസര്‍ തസ്‌തികയിലെ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാറ്റഗറി നമ്പര്‍ 755/2025. ശമ്പളം 14620-25280. പ്രായം 18-40. വിദ്യാഭ്യാസയോഗ്യത:എംഎഫ്‌എസ്‌സി/ ബിഎഫ്‌എസ്‌സി/ എംഎസ്‌സി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്)/ എംഎസ്‌സി (ഇന്‍ഡസ്‌ട്രിയല്‍ ഫിഷറീസ്)/ എംഎസ്‌സി (മറൈന്‍ ബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ്)/ എംഎസ്‌സി (സുവോളജി)/ തുല്യയോഗ്യത. മല്‍സ്യഫെഡില്‍ പാര്‍ട്III (സൊസൈറ്റി കാറ്റഗറി) പ്രോജക്ട് ഓഫീസര്‍ തസ്‌തികയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ശമ്പളം 14620-25280. കാറ്റഗറി നമ്പര്‍ 756/2025. പ്രായം 18-50.മല്‍സ്യഫെഡിന്റെ ഏതെങ്കിലും സംഘത്തില്‍ മൂന്നുകൊല്ലമായി സ്ഥിരസേവനം (അപേക്ഷത്തിയതിയിലും നിയമനത്തിയതിയിലുമടക്കം) ചെയ്യുന്നവരായിരിക്കണം.
വിദ്യാഭ്യാസയോഗ്യത: എംഎഫ്‌എസ്‌സി/ ബിഎഫ്‌എസ്‌സി/ എംഎസ്‌സി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്)/ എംഎസ്‌സി (ഇന്‍ഡസ്‌ട്രിയല്‍ ഫിഷറീസ്)/ എംഎസ്‌സി (മറൈന്‍ ബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്‌സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ്)/ എംഎസ്‌സി (സുവോളജി)/ തുല്യയോഗ്യത. www.keralapsc.gov.inhttp://www.keralapsc.gov.in വഴി ഒറ്റത്തവണരജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്‌തവര്‍ യൂസര്‍ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്‌തു സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. ഓരോ തസ്‌തികയുടെയും വിജ്ഞാപനലിങ്കിലെ അപ്ലൈ നൗവിലാണു ക്ലിക്ക് ചെയ്യേണ്ടത്. ഡിസംബര്‍ 31ലെ വിജ്ഞാപനത്തില്‍ സഹകരണസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള ഒഴിവുകളാണ് മുകളില്‍ കൊടുത്തത്. ഡിസംബര്‍ 30ലെ വിജ്ഞാപനത്തിലെ ഒഴിവുകള്‍ മൂന്നാംവഴി നല്‍കിയിരുന്നു. ഫെബ്രുവരി നാലിനകം അപേക്ഷിക്കണം.

