കെ.വൈ.സി: ഉത്തരവാദിത്വം കേന്ദ്രരജിസ്‌ട്രിയില്‍ ചേര്‍ത്ത സ്ഥാപനത്തിന്
ഉപഭോക്താവിന്റെ കെവൈസിരേഖകള്‍ ഏറ്റവും ഒടുവില്‍ കേന്ദ്രകെവൈസിരജിസ്‌ട്രിയില്‍ (സികെവൈസിആര്‍) ചേര്‍ത്ത റെഗുലേറ്റഡ്‌് സ്ഥാപനത്തിനായിരിക്കും (ആര്‍ഇ) അവരുടെ ഐഡന്റിറ്റിയും മേല്‍വിലാസവും പരിശോധിക്കാനുള്ള ഉത്തരവാദിത്വമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സികെവൈആറില്‍നിന്ന് അത്തരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അവയെ ആശ്രയിക്കുകയോ ചെയ്യുന്ന ബാങ്കുകള്‍ അവയുടെ ആധികാരികത വീണ്ടും പരിശോധിക്കേണ്ട. സികെവൈആര്‍ പുതിയതും, 2002ലെ പിഎംഎല്‍നിയമവും 2005ലെ പിഎംഎല്‍ ചട്ടങ്ങളും പ്രകാരമുള്ളതും ആയിരിക്കണമെന്നുമാത്രം. അതേസമയം ആ കെവൈസി രേഖകളെ ആശ്രയിക്കുന്ന ബാങ്കുകള്‍ക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റിയും മേല്‍വിലാസവും പരിശോധിക്കുന്നത് ഒഴികെയുള്ള ഉപഭോക്തൃവിവേക നടപടികളില്‍ (സിഡിഡി) ഉത്തരവാദിത്വമുണ്ടായിരിക്കും.


