വാംനികോം: അവസാനതിയതി നീട്ടി
ത്രിഭുവന്‍സഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (വാംനികോം) ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 27വരെ നീട്ടി. ഡിസംബര്‍ 20 ആയിരുന്നു നേരത്തേ നിശ്ചയിച്ച അവസാനതിയതി. അസിസ്‌റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ 5, ലക്‌ചറര്‍ കം പ്ലേസ്‌മെന്റ്/ അക്രഡിറ്റേഷന്‍ ഓഫീസര്‍ 1, റിസര്‍ച്ച് ഓഫീസര്‍ 2, അക്കൗണ്ട്‌സ് ഓഫീസര്‍ 1, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് എഞ്ചിനിയര്‍ 1, സോഫ്‌റ്റുവെയര്‍ എഞ്ചിനിയര്‍ 1 എന്നിങ്ങനെ 11 ഒഴിവാണുള്ളത്.


