6സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരായി; 8സംഘത്തില്‍ ക്ലെയിം നോട്ടീസ്
ഒരു കശുവണ്ടി സംസ്‌കരണവിപണനസംഘവും രണ്ടുവ്യവസായസഹകരണസംഘങ്ങളും അടക്കം ആറുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ലിക്വിഡേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന എട്ടുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാര്‍ ക്ലെയിംനോട്ടീസ് വിജ്ഞാപനം ചെയ്‌തു.
കൊല്ലംജില്ലയിലെ ഉറുകുന്ന് കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്യു 1084) ലിക്വിഡേറ്ററായി പുനലൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പുനലൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെയും, കൊല്ലം കാഷ്യൂനട്ട് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ (ക്യു 1290) ലിക്വിഡേറ്ററായി കൊല്ലം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പെരിനാട് യൂണിറ്റ് ഇന്‍സ്‌പെക്ടറെയും, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് സഹകരണസംഘത്തിന്റെ (ക്യു337) ലിക്വിഡേറ്ററായി പുനലൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അഞ്ചല്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെയും നിയമിച്ചു.
മലപ്പുറം ജില്ലയിലെ തുഞ്ചന്‍ സ്‌മാരക സര്‍ക്കാര്‍കോളേജ്‌കണ്‍സ്യൂമര്‍സഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ എം 325) ത്തിന്റെ ലിക്വിഡേറ്ററായി തിരൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ താനൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.

തിരുവനന്തപുരം ജില്ലയിലെ കൊച്ചുതോപ്പ് ശംഖുംമുഖം മല്‍്‌സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘത്തിന്റെ (എഫ് റ്റി 36) ലിക്വിഡേറ്ററായി തിരുവനന്തപുരം ഫിഷറി ഡവലപ്‌മെന്റ് ഓഫീസറെ (എച്ച്‌ക്യു) നിയമിച്ചു.
എറണാകുളംജില്ലയിലെ ട്രാവന്‍കൂര്‍ സോയില്‍സ് ആന്റ് ഫൈബര്‍ വ്യവസായസഹകരണസംഘത്തിന്റെ (ലിമിറ്റഡ് എസ് ഇന്‍ഡ് 274) ലിക്വിഡേറ്ററായി മൂവാറ്റുപുഴ സര്‍ക്കിളിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടറെ (ജനറല്‍) നിയമിച്ചു. സംഘത്തില്‍നിന്ന് എന്തെങ്കിലും കിട്ടാനുള്ളവര്‍ 60ദിവസത്തിനകം അറിയിക്കണമെന്നും സംഘത്തില്‍ പണമടക്കാനുള്ളവര്‍ നേരിട്ടുവന്ന് അടക്കണമെന്നും ലിക്വിഡേറ്റര്‍ ഡിസംബര്‍ 16ലെ ഗസറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം വക്കം കിഴക്കുതെക്ക് കയര്‍വ്യവസായവിവിധോദ്ദേശ്യസഹകരണസംഘത്തില്‍(ലിമിറ്റഡ് നമ്പര്‍ 1347) നിന്നു പണം കിട്ടാനുള്ളവര്‍ 60ദിവസത്തിനകം വിശദവിവരം തെളിവുസഹിതം രേഖാമൂലം അറിയിക്കണമെന്നു ചിറയിന്‍കീഴ് കയര്‍ പ്രൊജക്ട് ഓഫീസിലെ ലിക്വിഡേറ്റര്‍ അറിയിച്ചു. ഡിസംബര്‍ 16ലെ ഗസറ്റിലാണ് ഈ അറിയിപ്പ്.
നെയ്യാറ്റിന്‍കര മല്‍സ്യവ്യവസായസഹകരണസംഘവുമായി (ക്ലിപ്‌തം നമ്പര്‍ റ്റി 402) ബന്ധപ്പെട്ടും കുളത്തൂര്‍ പഞ്ചായത്ത് വനിതാസഹകരണസംഘവുമായി (ക്ലിപ്‌തം നമ്പര്‍ റ്റി 1228) ബന്ധപ്പെട്ടും എന്തെങ്കിലും അവകാശവാദം ഉള്ളവര്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ നെയ്യാറ്റിന്‍കര അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാറശ്ശാല യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം റീജിയണല്‍ സെന്‍ട്രല്‍ സഹകരണസംഘം സ്‌കൂള്‍ സഹകരണസംഘ (ലിമിറ്റഡ് നമ്പര്‍4380) ത്തില്‍നിന്നും നേമം കണ്‍സ്യൂമര്‍ സഹകരണസംഘത്തില്‍നിന്നും (ലിമിറ്റഡ് നമ്പര്‍ റ്റി 443) ആര്‍ക്കെങ്കിലും പണമോ മറ്റ് ആസ്‌തികളോ കിട്ടാനുണ്ടെങ്കില്‍ 15ദിവസത്തിനകം തന്നെ രേഖാമൂലം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാപ്പനംകോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കോട്ടയംജില്ലയിലെ പനച്ചിക്കാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തില്‍ (കെ 1136) നിന്ന് ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം നേരിട്ടോ ഏജന്റുവഴിയോ രേഖാമൂലം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ കോട്ടയം സഹകരണസംഘം അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുമരകം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടച്ചു രശീതു വാങ്ങണം. സംഘത്തിന്റെ ആസ്‌തികള്‍ മറ്റാരും കൈകാര്യം ചെയ്യരുതെന്നും ആസ്‌തി കൈവശമുള്ളവര്‍ തനിക്കു കൈമാറണമെന്നും അറിയിപ്പിലുണ്ട്.
തളിപ്പറമ്പ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ സി 1610) നിന്ന് ആര്‍ക്കെങ്കിലും തുകയോ അവകാശമോ കിട്ടാനുണ്ടെങ്കില്‍ മൂന്നുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ തളിപ്പറമ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഡിസംബര്‍ ഒമ്പതിലെ ഗസറ്റിലാണ് ഈ വിജ്ഞാപനങ്ങള്‍.

