എംഎസ്‌എംഇ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫാക്കല്‍റ്റി ഒഴിവുകള്‍
കേന്ദ്ര എംഎസ്‌എംഇ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ യൂസുഫ്‌ഗുഡയിലുള്ള സൂക്ഷ്‌മ,ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ദേശീയ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (എന്‍ഐഇംഎസ്‌എംഇ) അസോസിയേറ്റ് ഫാക്കല്‍റ്റി ഒഴിവുകളുണ്ട്. അസോസിയേറ്റ് ഫാക്കല്‍റ്റി മെമ്പര്‍ (ടെക്‌നോളജി) തസ്‌തികയില്‍ പൊതുവിഭാഗത്തില്‍ ഒന്നും പട്ടികജാതിവിഭാഗത്തില്‍ ഒന്നും അസോസിയേറ്റ് ഫാക്കല്‍റ്റി മെമ്പര്‍ (ട്രേഡ് ആന്റ് മാര്‍ക്കറ്റിങ്) തസ്‌തികയില്‍ പൊതുവിഭാഗത്തില്‍ ഒന്നും അടക്കം ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ഡിസംബര്‍ ഒമ്പതിനകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും എഞ്ചിനിയറിങ് വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് ഫാക്കല്‍റ്റി മെമ്പര്‍ (ടെക്‌നോളജി) തസ്‌തികയിലേക്ക് അപേക്ഷിക്കാം. ഡോക്ടറേറ്റുള്ളതും ഡോക്ടറേറ്റിനായുള്ള ഗവേഷണം പൂര്‍ത്തിയാകാറായിരിക്കുന്നതും അഭികാമ്യം. രണ്ടുകൊല്ലം എംഎസ്‌എംഇയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റേണ്‍ പരിചയമോ സേവനപരിചയമോ, എഎംഎസ്‌എംഇയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണപദ്ധതികളില്‍ പ്രവര്‍ത്തനമോ സ്‌റ്റോക് ലിസ്‌റ്റഡ് കമ്പനിയില്‍ തത്തുല്യവ്യാവസായികപരിചയമോ ഉണ്ടായിരിക്കണം. നിശ്ചിത പേ സ്‌കെയില്‍ ജോലി ചെയ്‌തവരാകണം. പ്രായപരിധി 40 വയസ്സ്.

സംരഭകത്വം, മാനേജ്‌മെന്റ്, ധനശാസ്‌ത്രം, ഇന്നൊവേഷന്‍ പഠനങ്ങള്‍, പൊതുനയം, എഞ്ചിനിയറിങ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, കയറ്റിറക്കുമതി മാനേജ്‌മെന്റ് എന്നിവയിലോ എംഎസ്‌എംഇകളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളലോ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അസോസിയേറ്റ് ഫാക്കല്‍റ്റി മെമ്പര്‍ (ട്രേഡ് ആന്റ് മാര്‍ക്കറ്റിങ്) തസ്‌തികയില്‍ അപേക്ഷിക്കാം. അഭികാമ്യയോഗ്യതകളും പ്രവൃത്തിപരിചയയോഗ്യതകളും പ്രായപരിധിയും അസോസിയേറ്റ് ഫാക്കല്‍റ്റി മെമ്പര്‍ (ടെക്‌നോളജി) തസ്‌തികയുടേതുതന്നെ. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്യണം. 1000 രൂപ പ്രോസസിങ് ഫീ ഉണ്ട്. പട്ടികജാതിക്കാര്‍ക്ക് ഇതില്‍ ഇളവുകിട്ടും. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും www.nimsme.gov.inhttp://www.nimsme.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

