എന്‍എസ് സഹകരണആശുപത്രിയില്‍ ഒഴിവുകള്‍
കൊല്ലത്തെ എന്‍എസ് സഹകരണആശുപത്രിയില്‍ അക്കൗണ്ടന്റ്, സീനിയര്‍ എച്ച്‌ആര്‍ എക്‌സിക്യൂട്ടീവ്, ഫയര്‍ ആന്റ് സേഫ്‌റ്റി ഓഫീസര്‍, ടെലികോളര്‍ ഒഴിവുകളുണ്ട്. നവംബര്‍ 15നു രാവിലെ 9.30മുതല്‍ കൊല്ലം പാലത്തറയിലുള്ള ആശുപത്രി കാമ്പസില്‍ കൊല്ലം ജില്ലാ സഹകരണആശുപത്രിസംഘത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എംകോമും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അക്കൗണ്ടന്റ് തസ്‌തികക്കുവേണ്ടത്. അല്ലെങ്കില്‍ ബി.കോമും (സഹകരണം) മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബിരുദവും എച്ച്‌ഡിസി/ജെഡിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ജിഎസ്‌ടിയില്‍ ബിരുദാനന്തരഡിപ്ലോമ അഭികാമ്യം. ജിഎസ്‌ടി,ആദായനികുതികാര്യങ്ങളി
എംബിഎ(എച്ച്‌ആര്‍) രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് സീനിയര്‍ എച്ച്‌ആര്‍ എക്‌സിക്യൂട്ടീവിനുവേണ്ടത്. എന്‍എബിഎച്ച് അക്രഡിറ്റഡ് ആശുപത്രിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.ഫയര്‍ ആന്റ് സേഫ്‌റ്റിയില്‍ ബിരുദവും എന്‍ഇബിഒഎസ്‌എച്ചില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയവുമാണു ഫയര്‍ ആന്റ് സേഫ്‌റ്റി ഓഫീസര്‍ക്കുവേണ്ടത്. അല്ലെങ്കില്‍ ഡിപ്ലോമയും എന്‍ഇബിഒഎസ്‌എച്ചില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയവും.

ബിരുദവും ടെലികോളിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണു ടെലികോളര്‍ക്കുവേണ്ടത്.നവംബര്‍ 13 വൈകിട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയിലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. സഹകരണസംഘംനിയമങ്ങളും ചട്ടങ്ങളുമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. അഭിമുഖത്തിനു വരുമ്പോള്‍ ജനനത്തിയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവയുടെ അസ്സല്‍സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. രാവിലെ 8.30നുമുമ്പു റിപ്പോര്‍ട്ടു ചെയ്യണം.
ഫോണ്‍: 0474-2723931, 2723220, 2723199, 9188954977. വെബ്‌സൈറ്റ്: www.nshospital.org

