മില്‍മഉല്‍പന്നങ്ങള്‍ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) ക്ഷീരോല്‍പന്നങ്ങള്‍ ഒാസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും കയറ്റിയയക്കാന്‍ ധാരണാപത്രം ഒപ്പിട്ടു. ആര്‍ജിഫുഡ്‌സ്, മിഡ്‌നൈറ്റ്‌സണ്‍ഗ്ലോബല്‍ എന്നിവയുമായാണു ധാരണാപത്രം. ഗള്‍ഫ് വിപണിക്കുമപ്പുറം മില്‍മഉല്‍പന്നങ്ങളെത്തിക്കലാണു ലക്ഷ്യം. ഗതാഗത,വിപണനമാനദണ്ഡപാലനം ആര്‍ജിഫുഡ്‌സും പ്രവര്‍ത്തനഏകോപനം മിഡ്‌നൈറ്റ് സണ്‍ ഗ്ലോബലും ചെയ്യും. പനീര്‍, പായസംമിക്‌സ്. ഡയറി വൈറ്റ്‌നര്‍ എന്നിവയാണ് ആദ്യം കയറ്റിയയക്കുക.


