സഹകരണജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചു
സഹകരണവകുപ്പില്‍ 640/2023 കാറ്റഗറി നമ്പരായി ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്കു പി.എസ്.സി. നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് നവമ്പര്‍ ഒന്നിനു പ്രാബല്യത്തിലായി. മെയിന്‍ലിസ്റ്റില്‍ 402പേരാണുള്ളത്. സപ്ലിമെന്ററി ലിസ്റ്റുകളില്‍ ഈഴവ/തീയ്യ/ബില്ലവ 74പേരും, പട്ടികജാതി 54പേരും, പട്ടികവര്‍ഗം 47പേരും മുസ്ലിം 73പേരും, ലാറ്റിന്‍ കാത്തലിക് /എ.ഐ 27 പേരും, ഒബിസി 14പേരും ,വിശ്വകര്‍മ 19 പേരും, എസ്.ഐ.യു.സി. നാടാര്‍ ഏഴുപേരും, പട്ടികജാതിപരിവര്‍ത്തിതക്രൈസ്‌തവര്‍ ഏഴുപേരും, ധീവരര്‍ ആറുപേരും, ഹിന്ദുനാടാര്‍ ഏഴുപേരും, സാമ്പത്തികദുര്‍ബലവിഭാഗം 39 പേരും അടക്കം 374 പേരും ഭിന്നശേഷിക്കാരില്‍ കാഴ്‌ചപരിമിതര്‍ അഞ്ചുപേരും, കേള്‍വിപരിമിതര്‍ നാലുപേരും, എല്‍ഡി (സി.പി.യും എല്‍.സി.യും ഡിഡബ്ലിയുവും എഎവിയും എംഡിവൈയും ഉള്‍പ്പെടെ) ആറുപേരും എ.എസ്.ഡി(എം) എസ്.എല്‍ഡി, എംഐ രണ്ടുപേരും അടക്കം 16പേരും ഉണ്ട്. ആകെ 792 പേരാണുള്ളത്.

മൂന്നുപേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേരളഅഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലുള്ള ഒരു കേസിലെ അന്തിമവിധിക്കു വിധേയമായിരിക്കും.
പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. ഒറ്റത്തവണരജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ ഉത്തരക്കടലാസ് റീച്ചെക്ക് ചെയ്യാം. ഇതിനു 15നകം അപേക്ഷിക്കണം. 85രൂപ ഇപേമെന്റ് നടത്തി വേണം. അപേക്ഷിക്കാന്‍. ഇ-മെയിലിലോ തപാലിലോ നേരിട്ടോ അപേക്ഷ സ്വീകരിക്കില്ല. ഒഎംആര്‍ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി കിട്ടണമെങ്കിലും ഒറ്റത്തവരജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ 15നകം 335 രൂപ ഇപേമെന്റ് നടത്തി അപേക്ഷിക്കണം. അപേക്ഷയില്‍കൊടുത്ത പ്രകാരമല്ല റാങ്ക്‌ലിസ്റ്റില്‍ ജാതി വന്നിരിക്കുന്നതെങ്കില്‍ റാങ്കുലിസ്റ്റ് വന്ന് ഒരുമാസത്തിനകം ദി ഡെപ്യൂട്ടി സെക്രട്ടറി (എക്‌സാമിനേഷന്‍-II, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ അറിയിക്കണം. എങ്കിലേ സംവരണാനുകൂല്യം കിട്ടൂ. ക്ലെയിം വേണ്ടെങ്കില്‍ കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള േേഫാമില്‍ ദി സെക്രട്ടറി, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഹെഡ് ഓഫീസ് പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ അറിയിക്കണം. ഇതു കേന്ദ്രസര്‍ക്കാരിലെയോ സംസ്ഥാനസര്‍ക്കാരിലെയോ ഗസറ്റഡ് ഓഫീസര്‍ ഒപ്പും പേരും തസ്‌തികയും ഓഫീസ് സീലും വച്ചു സാക്ഷ്യപ്പെടുത്തിയതാകണം. നോട്ടറൈസ്‌ഡ് സത്യവാങ്‌മൂലവും വേണം. ഫോട്ടോ സഹിതമുള്ള ഐഡിരേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പിയും വെക്കണം. നവംബര്‍ 15നകം നല്‍കിയാല്‍ റാങ്കുപട്ടിക അന്തിമമാക്കുംമുമ്പുള്ള ഒഴിവുകളില്‍ പരിഗണിക്കും. ഒഴിവു റിപ്പോര്‍ട്ടു ചെയ്യുന്ന ദിവസമെങ്കിലും കിട്ടണം. റാങ്കുലിസ്റ്റ് ചുവടെ:https://share.google/QmeUSOFZoo2XHFitnhttps://share.google/QmeUSOFZoo2XHFitn

