കിക്‌മ സഹകരണക്വിസ് മല്‍സരം നടത്തുന്നു
കേരളസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (കിക്‌മ) സഹകരണവാരാഘോഷങ്ങളുടെ ഭാഗമായി സഹകരണക്വിസ് മല്‍സരം (ക്വിപിക്‌സ് 25) സംഘടിപ്പിക്കും. അരലക്ഷംരൂപയാണു സമ്മാനം. കേരളബാങ്ക്, കയര്‍ഫെഡ്, മില്‍മ എന്നീ സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ചാണു മല്‍സരം നടത്തുന്നത്. നവംബര്‍മൂന്നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനത്തിയതി. ഓരോടീമിലും രണ്ടുപേര്‍ ഉണ്ടായിരിക്കണം. ഓരോകോളേജില്‍നിന്നും എത്ര ടീമുകള്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ പറ്റില്ല. നവംബര്‍ നാലിന് ഓണ്‍ലൈനായി പ്രാഥമികമല്‍സരങ്ങള്‍ നടത്തും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. നവംബര്‍ ഏഴിനു തൃശ്ശൂര്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ട്രെയിനിങ് കോളേജില്‍ ഉത്തരമേഖലാമല്‍സരങ്ങളും നവംബര്‍ 10ന് ആലപ്പുഴജില്ലയിലെ ചേര്‍ത്തല സഹകരണപരിശീലനകോളേജില്‍ ദക്ഷിണമേഖലാമല്‍സരങ്ങളും നടത്തും. കൂടുതല്‍ വിവരങ്ങള്‍ കിക്‌മയുടെ വെബ്‌സൈറ്റിലും 7907375755, 8547618290 എന്നീ ഫോണ്‍നമ്പരുകളിലും ലഭിക്കും.


