ദേശീയസഹകരണകാര്‍ഷികവിപണനഫെഡറേഷനും (നാഫെഡ്) ദേശീയസഹകരണഉപഭോക്തൃഫെഡറേഷനും (എന്‍സിസിഎഫ്) നടപ്പാക്കുന്ന വിലസ്ഥിരതാനിധി (പിഎസ്‌എഫ്) പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണമന്ത്രാലയം ഇതിനായി ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാഫെഡും എന്‍സിസിഎഫും ഈ പദ്ധതി പ്രകാരം സംഭരണം നടത്തുന്നുണ്ട്. ഇരുസ്ഥാപനങ്ങളും എല്ലാ ഗുണഭോക്താക്കളുടെയും ആധാര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നു മന്ത്രാലയം നിര്‍ദേശിച്ചു. ആധാര്‍ ഇല്ലാത്തവര്‍ക്കായി ഇരു സംഘങ്ങളും യുഐഡിഎയഐയുമായി ബന്ധപ്പെട്ട് ആധാര്‍ എടുക്കാന്‍ സഹായിക്കുകയോ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ആധാര്‍ ചേര്‍ക്കല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണം.