ആര്‍ബിട്രേഷന്‍: കാലതാമസം ഒഴിവാക്കി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ആര്‍ബിട്രേറ്ററെ കേസ് ഏല്‍പിച്ച് ഒരുമാസത്തിനകം ആദ്യവിചാരണക്ക്‌് എടുക്കണമെന്നതുള്‍പ്പെടെ കാലതാമസം ഒഴിവാക്കാനുള്ള വ്യവസ്ഥകളോടെ സഹകരണആര്‍ബിട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു. ആര്‍ബിട്രേറ്റര്‍മാരും സെയലോഫീസര്‍മാരും ആര്‍ബിട്രേഷന്‍ കൈകാര്യം ചെയ്യുന്ന മറ്റുദ്യോസ്ഥരും ഓരോമാസവും തീര്‍പ്പാക്കേണ്ട കേസുകളുടെ എണ്ണം ജോയിന്റ് രജസിട്രാറുടെ പ്രതിമാസാവലോകനത്തില്‍ തീരുമാനിക്കണം. അതുപ്രകാരം തീര്‍പ്പാക്കുന്നകാര്യം ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ ഉറപ്പാക്കണം. ആകെ ഫയല്‍ ചെയ്‌ത കേസുകളുടെ 10ശതമാനത്തിലധികം നിര്‍ബന്ധമായും തീര്‍പ്പാക്കിയിരിക്കണം. പഴയവ ആദ്യം തീര്‍ക്കണം. ഒരുവര്‍ഷത്തില്‍ കൂടുതലായ എല്ലാ കേസും ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ നേരിട്ടു പരിശോധിക്കണം. തീര്‍ക്കാന്‍ അടിയന്തരനടപടിയെടുക്കയും വേണം. എല്ലാമാസവും 10-ാംതിയതിക്കകം പുരോഗതി രജിസ്‌ട്രാറോഫീസില്‍ റിപ്പോര്‍ട്ടു ചെയ്യണം. നിക്ഷേപം തിരിച്ചുകൊടുക്കാനാകാതെ പ്രതിസന്ധിയിലായ സംഘങ്ങളുടെ അന്യായങ്ങള്‍ക്കു മുന്‍ഗണന നല്‍കണം. അവ തീര്‍പ്പാക്കുന്ന കാര്യം ഓഫീസ് മേലധികാരികള്‍ ഉറപ്പാക്കണം. ആര്‍ബിട്രേറ്റര്‍മാര്‍ അവാര്‍ഡ് വൈകിപ്പിക്കുകയോ നല്‍കാതിരിക്കുകയോ ചെയ്‌താല്‍ മേലധികാരികള്‍ മൂന്നുമാസത്തിലൊരിക്കല്‍ സഹകരണരജിസ്‌ട്രാര്‍ക്കു റിപ്പോര്‍ട്ടു ചെയ്യണം. ഇല്ലെങ്കില്‍ മേലധികാരിക്കെതിരെ നടപടിയെടുക്കും.
പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരെയുള്ള മുന്‍സര്‍ക്കുലറുകള്‍ റദ്ദാക്കി. ധനപരമായ തര്‍ക്കങ്ങള്‍ രജിസ്‌ട്രാര്‍ക്കാണു സമര്‍പ്പിക്കേണ്ടത്. അല്ലാത്തവ സഹകരണആര്‍ബിട്രേഷന്‍ കോടതിക്കാണു സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രാറുടെ അംഗീകാരം ലഭിച്ച ഫങ്ക്‌ഷണല്‍ രജിസ്ട്രാര്മാര്ക്കുമുന്പാ