സഹകരണ വീക്ഷണം വെബിനാർ നടത്തും
പേരുമാറ്റം സഹകരണ മേഖലയ്ക്ക് ഗുണകരമോ എന്ന വിഷയത്തിൽ സഹകരണ വീക്ഷണം കൂട്ടായ്മ ഇന്ന് വൈകിട്ട് ഏഴിന് വെബിനാർ നടത്തും. കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സ്ഥാപനമായ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റിയുടെ പേരുമാറ്റ വിഷയത്തിൽ സഹകാരികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കുന്നതിനും ടി വിഷയത്തിൽ സിറ്റി ബാങ്ക് ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഈ വെബിനാർ സഹായകരമാകും. സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണസംഘം ജനറൽ മാനേജർ സാജു ജെയിംസ്, പി എ സി എസ് സംസ്ഥാന ട്രഷറർ രാജലാൽ.എസ്.എസ്, സഹകരണ ബാങ്ക് സെക്രട്ടറിസ് സെന്റർ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചേരി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത് എന്നിവർ പങ്കെടുക്കും. സഹകരണ വീക്ഷണം കോഡിനേറ്റർ അരുൺ ശിവാനന്ദൻ സ്വാഗതം പറയും. സഹകരണ വീക്ഷണം ടീം അഡ്മിൻ ശ്രീജിത്ത് മുല്ലശ്ശേരി മോഡറേറ്ററാവും.
വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HJBNKKF4yWx8uL3YKCoA92?mode=ems_copy_t