സഹകരണ സംഘങ്ങളിലും ബാങ്കുകളിലും 107 ഒഴിവുകൾ
വിവിധ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെ യും 107 ഒഴിവുകളിലേക്ക് സഹകരണ പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി 4, അസിസ്റ്റന്റ് സെക്രട്ടറി 6, ജൂനിയർ ക്ലർക്ക് 88, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ4, ഡാറ്റാ എൻട്രി ഓപ്പറേറ്റർ4,ടൈപ്പിസ്റ്റ് 1 എന്നിങ്ങനെയാണിത്.നവംബർ 10 നകം അപേക്ഷിക്കണം. ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താത്തവർ അതു നടത്തിയ ശേഷവും നിലവിൽ രജിസ് ടേഷനുള്ളവർ അവരുടെ പ്രൊഫൈലിലൂടെയും അപേക്ഷിക്കണം.www.cseb.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. പ്രായം 18 നും 40 നും മധ്യേ.എസ്.സി,എസ്, ടി, ഒ.ബി.സി, വി മുക്ത ഭടർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്കു പ്രായപരിധിയിൽ ഇളവുണ്ട്.അപേക്ഷാ ഫീസ് 150 രുപ. 18% ജിഎസ്.ടി.യു മുണ്ട്.ഒന്നിലേറെ സംഘങ്ങളിലേക്ക് അപേക്ഷിക്കുന്നവർ അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും 50 രുപ വീതം അടക്കണം. പട്ടികജാതി-വർഗക്കാർ ക്ക് 50 രുപയാണു പരീക്ഷാഫീസ്. അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും 50 രൂപ വീതം അടക്കണം. യോഗ്യത അടക്കമുള്ള കൂടുതൽ വിവരങ്ങൾ www.keralacseb.kerala.gov.inhttp://www.keralacseb.kerala.gov.in ൽ ലഭിക്കും.