അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ ജൂനിയര്‍ കമ്മൂണിക്കേഷന്‍സ്‌ ഓഫീസര്‍ ഒഴിവ്‌

Moonamvazhi

അന്താരാഷ്ട്രസഹകരണസഖ്യം (ഐ.സി.എ) ജൂനിയര്‍ കമ്മൂണിക്കേഷന്‍സ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഐസിഎ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്ത പരിപാടിയായ സുസ്‌ഥിരജനാധിപത്യപങ്കാളിത്തവികസനത്തിനുള്ള ജനകേന്ദ്രിതബിസിനസ്‌ എന്ന പ്രോജക്ടിനുവേണ്ടിയാണിത്‌. കോഓപ്‌സ്‌ 4 ഡവലപ്‌മെന്റ്‌ വെബ്‌സൈറ്റും സമൂഹമാധ്യമപ്ലാറ്റ്‌ഫോമുകളും വാര്‍ത്തക്കുറിപ്പുകളും അടക്കമുള്ളവയ്‌ക്കായി ലേഖനങ്ങളുടെ പ്രാഥമികരൂപം തയ്യാറാക്കലും എഡിറ്റ്‌ ചെയ്യലും ഉള്ളടക്കം ഷെഡ്യൂള്‍ ചെയ്യലും, വാര്‍ത്താലേഖങ്ങളും വിജയകഥകളും പത്രക്കുറിപ്പുകളും കേസ്‌ പഠനങ്ങളും ബ്ലോഗ്‌പോസ്‌റ്റുകളും വികസിപ്പിക്കലും, ടീമുകളുമായും സേവനദാതാക്കളുമായും ചേര്‍ന്നു ദൃശ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കലും, കോഓപ്‌സ്‌ 4ഡവലപ്‌മെന്റ്‌ വെബ്‌സൈറ്റ്‌ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌പോമുകള്‍ നടത്തുകയും പുതുക്കുകയും ചെയ്യലും, ഐസിഎ ലിംഗസമത്വസമിതിയെ സഹായിക്കലും, ആശയവിനിമയരേഖകള്‍ ഐസിഎയുടെയും യൂറോപ്യന്‍ യൂണിയന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുംമറ്റും അനുസൃതമാണെന്ന്‌ ഉറപ്പാക്കലും, കോഓപ്‌ 4 ഡവല്‌പമെന്റിന്റെ പരിപാടികള്‍ക്കും വെബിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കും ആശയവിനിമയപിന്തുണ നല്‍കലുമാണു ജോലി.


കമ്മൂണിക്കേഷന്‍സ്‌, മാധ്യമപ്രവര്‍ത്തനം, പബ്ലിക്‌ റിലേഷന്‍സ്‌, അന്താരാഷ്ട്രബന്ധങ്ങള്‍, യൂറോപ്യന്‍പഠനങ്ങള്‍, ബന്ധപ്പെട്ട മറ്റുമേഖലകള്‍ എന്നിവയിലൊന്നില്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണം. ഏതെങ്കിലും സര്‍ക്കാരിതരസന്നദ്ധസംഘടനയിലോ അന്താരാഷ്ട്രസംഘടനയിലോ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികസഹായമുള്ള പദ്ധതിയിലോ കമ്മൂണിക്കേഷന്‍സ്‌ രംഗത്താണു പ്രവൃത്തിപരിചയമെങ്കില്‍ കൂടുതല്‍ നന്ന്‌. അടുത്തകാലത്തു ബിരുദമെടുത്തവരും ഈ മേഖലയില്‍ മികച്ചനിലയില്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തവരുമായവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം. സ്‌പാനിഷ്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. പ്രൊഫഷണല്‍ സമൂഹമാധ്യമഅക്കൗണ്ടുകള്‍ മാനേജ്‌ ചെയ്യുന്നതിലും വെബ്‌സൈറ്റ്‌ എഡിറ്റിങ്ങിലും, കാന്‍വ പോലുള്ള ടൂളുകള്‍ ഉപയോഗിച്ചുള്ള അടിസ്ഥാനഗ്രാഫിക്‌ഡിസൈനിങ്ങിലും വൈദഗ്‌ധ്യവും ഉണ്ടായിരിക്കണം.


സഹകരണപ്രസ്ഥാനത്തെയും സുസ്ഥിരവികസനത്തെയും അന്താരാഷ്ട്രസഹകരണത്തില്‍ യൂറോപ്യന്‍ യൂണിയനുള്ള പങ്കിനെയും കുറിച്ച്‌ അറിവുണ്ടായിരിക്കുന്നതു നന്നായിരിക്കും.മികവാര്‍ന്നരീതിയില്‍ എഴുതാനും ആശയങ്ങള്‍ അവതരിപ്പിക്കാനും സംഘാടകകപ്രവര്‍ത്തനങ്ങള്‍ നടത്താനും സ്വതന്ത്രമായും ബഹുസംസ്‌കാരസംഘത്തിന്റെ ഭാഗമായും പ്രവര്‍ത്തിക്കാനും കഴിയണം. ആറുമാസത്തേക്കായിരിക്കും നിയമനം. തുടര്‍ന്നു കൂടുതല്‍ കാലത്തേക്കുള്ള കരാറായി മാറാന്‍ സാധ്യതയുണ്ട്‌. താല്‍പര്യമുള്ളവര്‍ക്കു സിവിയും പ്രവൃത്തിപരിചയം, സഹകരണപ്രസ്ഥാനത്തിലും യൂറോപ്യന്‍യൂണിയന്‍ സാമ്പത്തികസഹായമുള്ള പ്രവര്‍ത്തനങ്ങളിലുള്ള താല്‍പര്യം എന്നിവ വ്യക്തമാക്കുന്ന കവര്‍ലെറ്ററും ഒക്ടോബര്‍ 26നകം [email protected] യിലേക്ക്‌ അയക്കാവുന്നതാണ്‌. കൂടുതല്‍ വിവരം www.ica.coop എന്ന വെബ്‌സൈറ്റില്‍ അറിയാം.

Moonamvazhi

Authorize Writer

Moonamvazhi has 652 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!