ജില്ലാബാങ്കുകാര്യത്തില്‍ ആശങ്ക പരിഹരിക്കണം
ജില്ലാസഹകരണബാങ്കുകള്‍ ഉള്ള ത്രിതലസഹകരണബാങ്കിങ്ങിനെയാണു കേന്ദ്രസര്‍ക്കാര്‍ അനുകൂലിക്കുന്നതെന്നതിനാല്‍ കേരളത്തില്‍ ജില്ലാബാങ്കുകള്‍ പുനസ്ഥാപിക്കുമോ എന്ന ആശങ്ക പരിഹരിക്കണമെന്നു കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ റാങ്കുഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കേരളബാങ്കിന്റെ ക്ലര്‍ക്ക്/കാഷ്യര്‍ സൊസൈറ്റി കാറ്റഗറി റാങ്കുലിസ്റ്റില്‍ ഉള്ളവര്‍ ഈ ആശങ്കമൂലം കേരളബാങ്കിലേക്കു മാറാന്‍ വിമുഖത കാട്ടുന്നതായി അസോസിയേഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ത്രിതലസംവിധാനം വന്നാല്‍ കേരളബാങ്കിലെ നിയമനത്തിനു പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയാണു കാരണം. അതിനാല്‍ പ്രാഥമികബാങ്കിലോ അര്‍ബന്‍ബാങ്കിലോ നിലവിലുള്ള ജോലിയില്‍ തുടരാനാണു പലരും താല്‍പര്യപ്പെടുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.