ഓണം:മില്‍മ 1.20 കോടി ലിറ്റര്‍ പാല്‍ വില്‍ക്കും

Moonamvazhi

ഓണക്കാലത്തു കേരള സഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) 1.20 കോടി ലിറ്റര്‍ പാല്‍ വില്‍ക്കും. പൂരാടംമുതല്‍ ചതയംവരെയുള്ള ദിവസങ്ങളിലാണ്‌ ഇത്രയും വില്‍പന പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ഓണക്കാലത്ത്‌ 1.33 കോടിലിറ്റര്‍ വിറ്റിരുന്നു. ഇത്തവണ അഞ്ചുദിവസത്തേക്ക്‌ 75ലക്ഷംലിറ്റര്‍ പാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു വാങ്ങും. കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ്‌ എത്തിക്കുക.

17.5 ലക്ഷം ലിറ്ററാണു പ്രതിദിനവില്‍പന. 12.5ലക്ഷംലിറ്ററാണു സംസ്ഥാനത്തുനിന്നു കിട്ടുന്നത്‌. അഞ്ചുലക്ഷംലിറ്റര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുകയാണ്‌. ഇതു കൂടാതെയാണ്‌ ഓണക്കാലത്തെ അധികവാങ്ങല്‍. തൈര്‌, നെയ്യ്‌്‌ തുടങ്ങിയവയും കൂടുതല്‍ വില്‍ക്കും. ഏറ്റവും വില്‍പന മലബാര്‍മേഖലയിലാണ്‌. മില്‍മഔട്ട്‌ലെറ്റുകള്‍ക്കു പുറമെ ടൂറിസംവകുപ്പിന്റെ സ്റ്റാളുകള്‍, സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ വില്‍പനശാലകള്‍ എന്നിവിടങ്ങളിലും വില്‍പനയുണ്ടാകും.

Moonamvazhi

Authorize Writer

Moonamvazhi has 823 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!