കേന്ദ്ര സഹകരണ ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ നാല്‌ ഒഴിവുകള്‍

Moonamvazhi

കേന്ദ്ര സഹകരണ ഓംബുഡ്‌സ്‌മാന്‍ ഡെപ്യൂട്ടി രജിസ്‌ട്രാറുടെയും എഎസ്‌ഒയുടെയും ഒന്നുവീതവും അസിസ്റ്റന്റ്‌ രജിസ്‌ട്രാറുടെ രണ്ടും ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനസഹകരണബാങ്കുകള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു സമാനതസ്‌തികകളില്‍നിന്നു വിരമിച്ചവര്‍ക്ക്‌ അപേക്ഷിക്കാം. ഡെപ്യൂട്ടിരജിസ്‌ട്രാര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ വിരമിക്കുമ്പോള്‍ പേ ലെവല്‍ പതിനൊന്നും അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ പേ ലെവല്‍ പത്തും എഎസ്‌ഒ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ പേ ലെവല്‍ ഏഴും അനുസരിച്ചു ശമ്പളം വാങ്ങിയിരുന്നവരായിരിക്കണം. രാജ്യത്തെയും സംസ്ഥാനത്തെയും സഹകരണസംവിധാനത്തെയും മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളെയും സഹകരണമേഖലാമാനേജ്‌മെന്റിനെയും കുറിച്ചുള്ള നിയമങ്ങളിലും അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ മന്ത്രാലയത്തിലോ വകുപ്പുകളിലോ സഹകരണമേഖലയുമായി ബന്ധപ്പെട്ട സ്വഭാവമുള്ള ജോലികളോ സെക്രട്ടറിയറ്റ്‌ ജോലിയുടെ സ്വഭാവമുള്ള ജോലികളിലോ (എസ്‌റ്റാബ്ലിഷ്‌മെന്റ്‌, പൊതുഭരണം, നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍) പരിചയമുണ്ടായിരിക്കണം. ഇ-ഓഫീസും എംഎസ്‌ ഓഫീസും അടക്കമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. പ്രായപരിധി 62 വയസ്സ്‌.

പരാതികള്‍ പരിഹരിക്കലടക്കം മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരുകൊല്ലത്തേക്കാണു നിയമിക്കുക. രണ്ടുവര്‍ഷംകൂടി നീട്ടിയേക്കാം. ഒടുവില്‍ ലഭിച്ച അടിസ്ഥാനശമ്പളത്തില്‍നിന്നു പെന്‍ഷന്‍ കുറച്ചാല്‍ കിട്ടുന്ന തുക മാസം പ്രതിഫലമായി നല്‍കും. ഇ-മെയിലിലോ തപാലിലോ നേരിട്ടോ അപേക്ഷിക്കാം. പിപിഒ/പെന്‍ഷന്‍കാര്‍ഡിന്റെ കോപ്പി സഹിതമാണ്‌ അപേക്ഷിക്കേണ്ടത്‌. ഓഗസ്റ്റ്‌ 26മുതലുള്ള 45ദിവസത്തിനകം അപേക്ഷ കിട്ടിയിരിക്കണം. ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖത്തിനു വിളിക്കും. കോഓപ്പറേറ്റീവ്‌ ഓംബുഡ്‌സ്‌മാന്‍, ണയന്‍ത്‌ ഫ്‌ളോര്‍, ടവര്‍-ഇ, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, നവ്‌റോജി നഗര്‍, സഫ്‌ദര്‍ജങ്‌ എന്‍ക്ലേവ്‌, ന്യൂഡല്‍ഹി 110 029 എന്ന വിലാസത്തിലാണ്‌ അപേക്ഷ ലഭിക്കേണ്ടത്‌. ഇ-മെയിലിലാണ്‌ അയക്കുന്നതെങ്കില്‍ [email protected][email protected] ലേക്ക്‌ അയക്കണം.നിയമനം ഡല്‍ഹിയിലെ സഹകരണഓംബുഡ്‌സ്‌മാന്‍ ഓഫീസിലായിരിക്കും. അപേക്ഷമാതൃകയും മറ്റുവിവരങ്ങളും crcs.gov.inhttp://crcs.gov.in ല്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 622 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!