പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണം: റിട്ടയറീസ് ഫെഡറേഷൻ
കേരള ബാങ്കിൽ നിന്നു വിരമിച്ചവരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് കണ്ണൂരിൽ ചേർന്ന കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയം മൂലം സഹകരണ മേഖല കടുത്ത വെല്ലുവിളി നേരിടുന സാഹചര്യത്തിൽ ജീവനക്കാരും പെൻഷൻകാരും ഒറ്റക്കെട്ടായി അതിനെതിരെ പോരാടണമെന്നു മന്ത്രി പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ വി പ്രഭാകരമാരാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എം വി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.കെ പി സേതുമാധവൻ, കെ ടി അനിൽകുമാർ,ഐ വി കുഞ്ഞിരാമൻ,എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി കെ വി ജോയ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജയകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി അഡ്വ.കെ വി പ്രഭാകരമാരാർ (പ്രസിഡന്റ്),കെ വി ജോയ് (ജനറൽ സെക്രട്ടറി), കെപി അജയകുമാർ (ട്രഷറർ), സി ബാലകൃഷ്ണൻ (സെക്രട്ടറി),എൻ കുഞ്ഞി കൃഷ്ണൻ (ഓർഗനൈസിംഗ് സെക്രട്ടറി), എൻ എസ് ശശികുമാർ,പി മുരളീധരൻ നായർ, കെ. കെ. ആർ മേനോൻ,പി ഗോപിനാഥൻ (വൈസ് പ്രസിഡന്റുമാർ),ടിവി രാഘവൻ, എസ്. പുഷ്പാംഗദൻപിള്ള, കെ ജി ശിവാനന്ദൻ (ജോയിൻ സെക്രട്ടറിമാർ )എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ സി ബാലകൃഷ്ണൻ നന്ദി പറഞ്ഞു.