ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് നിക്ഷേപകര്‍ ഉടന്‍ ക്ലെയിം സമര്‍പ്പിക്കണം: ഇന്‍ഷുറന്‍സ് ഗ്യാരന്റി കോര്‍പറേഷന്‍
റിസര്‍വ് ബാങ്ക് ബിസിനസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അര്‍ബന്‍സഹകരണബാങ്കായ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിലെ നിക്ഷേപകര്‍ പരമാവധി അഞ്ചുലക്ഷംരൂപവരെ തിരികെ ലഭിക്കുന്നതിന് ബാങ്കില്‍ നിക്ഷേപഇന്‍ഷുറന്‍സ് ക്ലെയിം/ സമ്മതപത്രം സമര്‍പ്പിക്കണമെന്നു നിക്ഷേപ ഇന്‍ഷുറന്‍സ്-വായ്‌പ ഗ്യാരന്റി കോര്‍പറേഷന്‍ (ഡി.ഐ.സി.ജി.സി) അറിയിച്ചു. ഇവര്‍ക്കു ഡിഐസിജിസി നിയമത്തിന്റെ 18 എ വകുപ്പു പ്രകാരം ഇത്രയും തുക തിരിച്ചുനല്‍കാനുള്ള നടപടികള്‍ എടുക്കും. ബാങ്ക് നല്‍കുന്ന ക്ലെയിംലിസ്റ്റിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ഇത്. സെപ്‌റ്റംബര്‍13നകം ബാങ്ക് ഈ ലിസ്റ്റ് കോര്‍പറേഷനു നല്‍കണം. ഐഡന്റിറ്റി സംബന്ധിച്ച സാധുവായ രേഖകള്‍, തങ്ങളുടെ നിക്ഷേപത്തിന്റെ ക്രെഡിറ്റിലുള്ള തുകയില്‍ അഞ്ചുലക്ഷംരൂപവരെ സ്വീകരിക്കാനുള്ള രേഖാമൂലമായ സമ്മതപത്രം, ഈ തുക കൈമാറേണ്ട ആള്‍ട്ടര്‍നേറ്റ് ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങള്‍ എന്നിവ സഹിതമാണ് നിക്ഷേപകര്‍ ക്ലെയിം/സമ്മതപത്രം സമര്‍പ്പിക്കേണ്ടത്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കില്‍ ഒന്നിലേറെ നിക്ഷേപഅക്കൗണ്ടുള്ളവരുടെ കാര്യത്തില്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ഈ സമ്മതപത്രം ബാധകമായതായി കണക്കാക്കും. നിക്ഷേപകര്‍ നല്‍കുന്ന ആള്‍ടര്‍നേറ്റ് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക കൈമാറുക. അല്ലെങ്കില്‍ അവരുടെ സമ്മതത്തോടെ അവരുടെ ആധാര്‍ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും. മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കായി ബാങ്ക് യഥാസമയം ക്ലെയിംലിസ്റ്റ് കോര്‍പറേഷനു കൈമാറിയിരിക്കേണ്ടതുണ്ട്.
ക്ലെയിംനടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ https://www.dicgc.org.in/public-awarenesshttps://www.dicgc.org.in/public-awareness ല്‍ ലഭിക്കും.ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിനോടൊപ്പം നിയന്ത്രണങ്ങള്‍ക്കു വിധേയമായ സോണേപത് നഗരി സഹകാരിബാങ്ക് മര്യാദിത്, മാണ്ഡ്യയിലെ ലോകപാവനി മഹിളാസഹകാരി ബാങ്ക് നിയമിത എന്നിവയിലെ നിക്ഷേപകര്‍ക്കായും ഇത്തരം അറിയിപ്പുകള്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.