കേരളബാങ്ക്‌ സഹകരണമേഖലയെ തകര്‍ത്തു: എം.എം. ഹസ്സന്‍

Moonamvazhi

14ജില്ലാബാങ്കുകളെ ലയിപ്പിച്ചു കേരളബാങ്ക്‌ രൂപവല്‍കരിച്ചതു സഹകരണമേഖലയുടെ തകര്‍ച്ചക്കു കാരണമായെന്നും യുഡിഎഫ്‌സര്‍ക്കാര്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മേഖലയെ പ്രതാപത്തിലെത്തിക്കുമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസ്സന്‍ പറഞ്ഞു.സഹകരണജനാധിപത്യവേദിയുടെ കേരളബാങ്ക്‌ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിസര്‍വ്‌ബാങ്കുനിയന്ത്രണത്തിലായതിനാല്‍ കേരളബാങ്കിനു പ്രാഥമികസംഘങ്ങളെ സഹായിക്കാനാവുന്നില്ല.ആയിരക്കണക്കിനു സംഘങ്ങള്‍ക്ക്‌ അതില്‍ അംഗത്വവും നിഷേധിക്കുന്നു. സംഘങ്ങള്‍ എട്ടരശതമാനംപലിശക്കു നിക്ഷേപം വാങ്ങി അതിലും ഒന്നരശതമാനം കുറഞ്ഞ പലിശക്കു കേരളബാങ്കില്‍ നിക്ഷേപിക്കേണ്ടിവരുന്നു. നിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡ്‌ വിഹിതം വര്‍ധിപ്പിക്കുകയും വര്‍ഷംതോറും മുഴുവന്‍വിഹിതവും അടക്കണമെന്ന അശാസ്‌ത്രീയതീരുമാനം എടുക്കുകയും ചെയ്യുന്നു. സഹകരണസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതികള്‍ കൊണ്ടുവന്നു സഹകരണമേഖലയെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരും കേരളബാങ്കുംകൂടി പ്രാഥമികസംഘങ്ങളെ തകര്‍ക്കുകയാണെന്ന്‌ ആരോപിച്ചു നടത്തിയ ധര്‍ണയില്‍ വേദി ചെയര്‍മാന്‍ കരകുളം കൃഷ്‌ണപിള്ള അധ്യക്ഷനായി. കെ.പി. ബേബി, പി.കെ. വേണുഹോപാല്‍, മുണ്ടേരി ഗംഗാധരന്‍, ജോയ്‌ തോമസ്‌, അഡ്വ. കെ.വി. അഭിലാഷ്‌, ഇ. ഷംസുദ്‌ീന്‍, അഡ്വ. ശ്യാം, ബിനു കാവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണക്കുശേഷം, ഛത്തിസ്‌ഗഢില്‍ ജയിലിലടക്കപ്പെട്ട കന്യാസ്‌ത്രീകള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാജ്‌ഭവനിലേക്കു പ്രകടനം നടത്തി

.

 

Moonamvazhi

Authorize Writer

Moonamvazhi has 528 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!