സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ലീഗല്‍) ഒഴിവ്
ദേശീയസഹകരണവികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ (ലീഗല്‍) ഒഴിവുണ്ട്. പ്രായപരിധി 30വയസ്സ്. അര്‍ഹരായ വിഭാഗങ്ങള്‍ക്കു പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം 56100-177500 രൂപ. യോഗ്യത നിയമബിരുദം. ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌തിരിക്കണം. നിയമം, സാമ്പത്തിക ഡോക്യുമെന്റേഷന്‍, മോര്‍ട്ടുഗേജുകള്‍, ഗ്യാരന്റികള്‍, ഹൈപ്പോത്തിക്കേഷന്‍, റിക്കവറി സ്യൂട്ടുകള്‍, ക്ലെയിമുകള്‍ തുടങ്ങിയ കാര്യങ്ങളിലും വിവിധ ട്രൈബ്യൂണലുകളിലും കോടതികളിലുമായു നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പരിചയം ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ ആണെങ്കില്‍ കൂടുതല്‍ നല്ലത്. കമ്പ്യൂട്ടറിലും അനുബന്ധ സോഫ്‌റ്റുവെയറുകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം. സര്‍ഫാസി നിയമം തുടങ്ങി റിക്കവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന നല്‍കും.ഭാവിയില്‍ കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം. 1200രൂപയാണ് അപേക്ഷാഫീ. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും മുന്‍സൈനികരും ഫീ അടക്കേണ്ടതില്ല. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. എല്ലാ രേഖകളും സഹിതം അപേക്ഷ ഓഗസ്റ്റ് 31നകം ലഭിക്കണം. ഡയറക്ടര്‍ (പിആന്റ് എ), നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്‌ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും www.ncdc.in ല്‍ ലഭിക്കും.