സഹകരണ സര്‍വകലാശാല വി.സി. നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഗുജറാത്തിലെ ആനന്ദിലുള്ള ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവും ഉയര്‍ന്നതലത്തിലുള്ള മികവും സ്വഭാവദാര്‍ഢ്യവും ധാര്‍മികബോധവും സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും ഉള്ളയാളായിരിക്കണമെന്നു വിജ്ഞാപനം നിഷ്‌കര്‍ഷിക്കുന്നു. 10വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇത് ഏതെങ്കിലും ഉന്നതവിദ്യാഭ്യാസസ്ഥാപനത്തില്‍ പ്രൊഫസറായിട്ടാകാം. അല്ലെങ്കില്‍ നല്ല മതിപ്പുള്ള ഗവേഷണ/അക്കാദമിക് അഡ്‌മിനിസ്‌ട്രേറ്റീവ് സ്ഥാപനങ്ങളില്‍ സീനിയര്‍ തലത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാകാം. അതുമല്ലെങ്കില്‍ വ്യവസായമേഖലയിലോ സഹകരണമേഖലയിലോ പൊതുഭരണത്തിലോ പൊതുനയരംഗത്തോ പൊതുമേഖലാസ്ഥാപനങ്ങളിലോ സീനിയര്‍ തലത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാകാം. അക്കാദമികതലത്തിലോ പാണ്ഡി്‌ത്യതലത്തിലോ ഗണ്യമായ സംഭാവനകള്‍ നല്‍കിയതിനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഓഗസ്റ്റ് 11ന് 65 വയസ്സു കഴിഞ്ഞിട്ടില്ലാത്തവരാണെങ്കില്‍ അഭികാമ്യം.
ശമ്പളം രണ്ടേകാല്‍ ലക്ഷംരൂപ. മറ്റാനുകൂല്യങ്ങളുമുണ്ടാകും. കാലാവധിയും മറ്റു സേവനവ്യവസ്ഥകളും ത്രിഭുവന്‍ സഹകരണസര്‍വകലാശാലാനിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കും.വൈസ്‌ചാന്‍സര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം https://www.education.gov.inhttps://www.education.gov.in എന്ന വെബ്‌സൈറ്റിലും https://www.cooperation.gov.inhttps://www.cooperation.gov.in എന്ന വെബ്‌സൈറ്റിലും https://irma.ac.inhttps://irma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സമര്‍ഥ് (SAMARTH) പോര്‍ട്ടലിലെ https://vcrec.samarth.ac.in/index.php/https://vcrec.samarth.ac.in/index.php/ എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 11ന് വൈകിട്ട് അഞ്ചുവരെ ഈ ലിങ്ക് ആക്ടീവായിരിക്കും. സിബിസി 66101/11/0004/25266 ആണു പരസ്യനമ്പര്‍.