ജൂനിയര്‍ ക്ലര്‍ക്ക് സ്ഥാനക്കയറ്റ യോഗ്യതാപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കേരളസഹകരണസംഘം ചട്ടം (185)10ലെ രണ്ടാം പ്രൊവിസോയില്‍ അപ്പെന്റിക്‌സ് IIIലെ എല്ലാ ക്ലാസ്സിലെയും ബാങ്ക്/ സംഘങ്ങളിലെ താഴ്‌ന്ന വിഭാഗം (സബ്‌സ്റ്റാഫ്) തസ്‌തികകളില്‍നിന്നു ജൂനിയര്‍ ക്ലര്‍ക്ക് തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റയോഗ്യതാപരീക്ഷയ്‌ക്കു സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത് ഓഗസ്റ്റ് 16നകം അപേക്ഷിക്കണം. ഇപ്പോഴത്തെ തസ്‌തിക, സഹകരണനിയമചട്ടത്തില്‍് അപ്പെന്റിക്‌സ് III പ്രകാരം സ്ഥാപനത്തിന്റെ ക്ലാസിഫിക്കേഷന്‍ എന്നിവ ഓണ്‍ലൈനില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷിക്കുന്നയാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിനു നല്‍കിയിരിക്കുന്ന യൂസര്‍ ഐഡി മുഖേന സേവനവിവരങ്ങള്‍ എംപ്ലോയീസ് ഡീറ്റെയില്‍സ് എന്‍ട്രിയില്‍ രേഖപ്പെടുത്തണം. തുടര്‍ന്നു സ്ഥാപനത്തിന്റെ പ്രൊഫൈലില്‍തന്നെ പ്രൊമോഷന്‍ എക്‌സാം (promotion exam) എന്ന ലിങ്കില്‍ ഇഷ്യൂ സര്‍ട്ടിഫിക്കറ്റ് (issue certificate) ക്ലിക്ക് ചെയ്‌ത് അപേക്ഷയുടെ പ്രിന്റ് എടുക്കണം. ഇതു സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവിന്റെ/ സെക്രട്ടറിയുടെ ഒപ്പിട്ടുവാങ്ങണം. എംപ്ലോയീസ് ഡീറ്റെയില്‍സ് എന്‍ട്രിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ എന്‍ട്രി ചെയ്‌തയാളുടെ മൊബൈലില്‍ യൂസര്‍ ഐഡിയും പാസ്‌വേഡും കിട്ടും. അവ ഉപയോഗിച്ചു ലോഗിന്‍ ചെയ്‌ത് സ്ഥാപനത്തില്‍നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്‌തു പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌തു, ഫീസടച്ചാണ് അപേക്ഷിക്കേണ്ടത്.
യോഗ്യതാപരീക്ഷയ്‌ക്ക് www.cseb.kerala.gov.inhttp://www.cseb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്റിഡേറ്റ് ലോഗിന്‍ വഴി മൊബൈലില്‍ ലഭിച്ച യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 1500രൂപ ഫീസും 270രൂപ ജിഎസ്‌ടിയുമായി 1770രൂപയാണ് അടക്കേണ്ടത്. സിലബസ് സഹകരണപരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. പരീക്ഷക്കു 15ദിവസംമുമ്പുമുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തു പ്രിന്റ് എടുക്കാം. പരീക്ഷാഅറിയിപ്പുകള്‍ ജീവനക്കാരുടെ പ്രൊഫൈലില്‍ യഥാസമയം കിട്ടും. 11/2025 ആണ് വിജ്ഞാപന നമ്പര്‍. വിജ്ഞാപനത്തിയതി 17-07-2025.