കാസർകോട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: വിനോദ് കുമാർ പ്രസിഡന്റ്
കാസർകോട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി പി.കെ വിനോദ് കുമാറിനെയും വൈസ് പ്രസിഡന്റായി ജി. മധുസൂദനനെയും തിരഞ്ഞെടുത്തു. കാസർകോട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രൊസസിങ് സൊസൈറ്റി സെക്രട്ടറിയായ വിനോദ് കുമാർ ഇത് മൂന്നാം തവണയാണ് സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കെ.ബാലകൃഷ്ണൻ നായർ, എം.കെ ഭാസ്കരൻ, കെ. മണികണ്ഠൻ, എ. ബാബു, കെ. നാഗവേണി, എം. സുനിത, വി. വിദ്യ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.