ഗുജറാത്തില്‍ 20സംസ്ഥാനത്തുനിന്നു പാലെടുക്കുന്ന പുതിയ സഹകരണസ്ഥാപനം വരുന്നു
ഗുജറാത്തില്‍ 20 സംസ്ഥാനങ്ങളില്‍നിന്നും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളില് നിന്നും പാലെടുക്കുന്ന സഹകരണഫെഡറേഷന്‍ വരുന്നു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം ആയിരിക്കും ഇത്. സര്‍ദാര്‍ പട്ടേല്‍ സഹകരണഡയറി ഫെഡറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഇതു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കേരളത്തെ ഇതിന്റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും തെലങ്കാനയും കര്‍ണാടകവുമുണ്ട്. ഗുജറാത്ത് സഹകരണക്ഷീരവിപണനഫെഡറേഷന്റെ (അമുല്‍) ഗാന്ധിനഗറിലെ അമുല്‍ഫെഡ് ഡയറിയുടെ മേല്‍വിലാസത്തിലാണ് ഇതു രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍മേത്തയ്‌ക്കാണു പ്രാഥമിക പ്രവര്‍ത്തനച്ചുമതല. ഗുജറാത്തിലെയോ ഇതരസംസഥാനങ്ങളിലെയോ പാല്‍സഹകരണമേഖലയുമായി മല്‍സരിക്കുകയില്ലെന്നും ഇതുവരെ പാല്‍ശേഖരണശൃംഖലയിലേക്കു വരാത്ത ഗ്രാമങ്ങളില്നിന്നുമാത്രമായിരി ക്കും പാലെടുക്കുക എന്നും അധികൃതര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞദിവസം ആനന്ദില്‍ ത്രിഭുവന്‍ സഹകരണസര്‍വകലാശാലയുടെ ശിലാസ്ഥാപനച്ചടങ്ങളില്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ഇതിന്റെ ലോഗോ പ്രകാശനം ചെയ്‌തിരുന്നു. 200 കോടിരൂപയാണു പ്രാഥമിക കോര്‍പസ് മൂലധനം. അമുല്‍ സംഭരിക്കുന്ന പാലിന്റെ 20 ശതമാനം ഇതരസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്നതാണ്. പുതിയ സംഘത്തില്‍ 20 ശതമാനം ഓഹരി അമുലിനും 60 ശതമാനം ഗുജറാത്തിലെ മറ്റു ജില്ലാക്ഷീരവിപണനസഹകരണഫെഡറേഷനു കള്ക്കുമായിരിക്കും. ബാക്കി 20 ശതമാനം മറ്റുസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗ്രാമതലക്ഷീരസംഘങ്ങള്ക്കായിരി ക്കും. മറ്റുസംസ്ഥാനങ്ങളിലെ ക്ഷീരസംഘങ്ങള്‍ക്കിതു ഭീഷണിയല്ലെന്നും ഒരു സംസ്ഥാനതലക്ഷീരസഹകരണസ്ഥാപനങ്ങളു മായും അഫിലിയേഷനില്ലാത്ത ഗ്രാമതലസംഘങ്ങളുമായിമാത്രമായിരി ക്കും തങ്ങള്‍ ബന്ധപ്പെടുകയെന്നും ജിസിസിസഎഫ് മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത പറയുന്നു. നിലവില്‍ പാല്‍സഹകരണശൃംഖലയില്‍ വരാത്ത അഞ്ചുലക്ഷത്തോളം ഗ്രമാങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. 20 സംസ്ഥാനങ്ങളും ജമ്മുകശ്‌മീരടക്കം രണ്ടു കേന്ദ്രഭരണപ്രദേശങ്ങളുമാണു പ്രവര്‍ത്തനപരിധി