കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ റാങ്കുലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു; സൊസൈറ്റി കാറ്റഗറി നിയമനം കോടതിവിധികള്‍ക്കു വിധേയം
കേരളബാങ്കിലെ ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികകളിലേക്കുള്ള റാങ്കുലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു. പാര്‍ട്ട് രണ്ട് സൊസൈറ്റി കാറ്റഗറിയിലേക്കും (കാറ്റഗറി നമ്പര്‍ 064/2024) പാര്‍ട്ട് ഒന്ന് ജനറല്‍ കാറ്റഗറിയിലേക്കുമുള്ള (കാറ്റഗറി നമ്പര്‍ 063/2024) ലിസ്റ്റുകളാണു പ്രസിദ്ധീകരിച്ചത്. ജൂണ്‍ 25ന് ഇവ പ്രാബല്യത്തില്‍ വന്നു. 20280-54720 രൂപ ശമ്പളനിരക്കിലുള്ള തസ്‌തികകളാണിവ. 925/2025 നമ്പര്‍ റിട്ട് ഹര്‍ജി (സി) യിലെയും 816/2025 നമ്പര്‍ റിട്ട് ഹര്‍ജി (സി) യിലെയും വിധിക്കു വിധേയമായിരിക്കും തിരഞ്ഞെടുപ്പെന്നു സൊസൈറ്റി കാറ്റഗറിയുടെ റാങ്കുലിസ്റ്റില്‍ വ്യക്തമാക്കുന്നു. ജനറല്‍ കാറ്റഗറി റാങ്കുലിസ്റ്റിനോടൊപ്പം അത്തരം അറിയിപ്പൊന്നുമില്ല.
സൊസൈറ്റി കാറ്റഗറിയില്‍ മെയിന്‍ലിസ്റ്റില്‍ 882പേരാണുള്ളത്. ജനറല്‍ കാറ്റഗറിയുടെ മെയിന്‍ലിസ്റ്റില്‍ 915പേരുണ്ട്. രണ്ടിലും വിവിധവിഭാഗങ്ങള്‍ക്കായുള്ള സപ്ലിമെന്ററി ലിസ്റ്റുകളുമുണ്ട്.
ജനറല്‍ കാറ്റഗറിയില്‍ ഒരാളുടെയും സൊസൈറ്റി കാറ്റഗറിയില്‍ രണ്ടുപേരുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. റാങ്കുലിസ്റ്റുകളില്‍ പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. എന്നാല്‍ ഉത്തരക്കടലാസുകള്‍ റീച്ചെക്ക് ചെയ്യാം. ഇതിനു ഒറ്റത്തവണരജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ അപേക്ഷിക്കണം. www.keralapsc.gov.inhttp://www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് അപേക്ഷിക്കേണ്ടത്. 85രൂപ അടച്ചുവേണം അപേക്ഷിക്കാന്‍. ഇതു പോര്‍ട്ടലിലൂടെ ഇ-പേമെന്റ് നടത്താം. മറ്റുരീതിയിലുള്ള അപേക്ഷ സ്വീകരിക്കില്ല. ജൂലൈ 10നകമാണ് അപേക്ഷിക്കേണ്ടത്. ഒറുതവണയേ റീച്ചെക്ക് അനുവദിക്കൂ. അസാധുവാക്കപ്പെട്ട ഉത്തരക്കടലാസുകള്‍ റീച്ചെക്കു ചെയ്യാന്‍ പറ്റില്ല. ജൂലൈ 10നുശേഷം കിട്ടുന്ന റീച്ചെക്ക് അപേക്ഷയും പരിഗണിക്കില്ല. അടച്ച ഫീസും തിരിച്ചുനല്‍കില്ല.
തന്റെ ഒഎംആര്‍ ഉത്തരക്കടലാസിന്റെ (പാര്‍ട്ട് എ യും ബി യും) ഫോട്ടോകോപ്പി കിട്ടണമെന്നുള്ളവരും ഒറ്റത്തവണരജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ജൂലൈ 10നകം അപേക്ഷിക്കണം. 335രൂപയാണ് ഇതിന് ഇ-പേമെന്റ് ചെയ്യേണ്ടത്. ജൂലൈ 10നുശേഷം കിട്ടുന്ന അപേക്ഷ സ്വീകരിക്കില്ല. അടച്ച ഫീസ് തിരിച്ചു നല്‍കില്ല. ഒരു തവണയേ കോപ്പി നല്‍കൂ. അസാധുവാക്കപ്പെട്ട ഉത്തരക്കടലാസുകളുടെ കോപ്പി നല്‍കില്ല. തങ്ങളുടെതല്ലാത്ത ഉത്തരക്കടലാസിന്റെ കോപ്പിക്ക് അപേക്ഷിക്കരുത്. അപേക്ഷിച്ചാല്‍ നിയമനടപടിയുണ്ടാകും. റാങ്കുലിസ്റ്റില്‍ സമുദായം ശരിയായല്ല രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പിഎസ്‌സിയുടെ പരീക്ഷാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി (II)യെ അറിയിക്കണം. ഇത് ഒരുമാസത്തിനകം വേണം.
നിയമനം വേണ്ടാത്തവര്‍ക്ക് അത് നിര്‍ദിഷ്ടമാതൃകയില്‍ പിഎസ്‌സി സെക്രട്ടറിയെ അറിയിക്കാം. സംസ്ഥാനസര്‍ക്കാരിലെയോ കേന്ദ്രസര്‍ക്കാരിലെയോ ഗസറ്റഡ് ഓഫീസര്‍ പേരും ഒപ്പും സീലും വച്ച് ഇതു സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരു നോട്ടറിയുടെ സത്യവാങ്‌മൂലം, ഫോട്ടോയോടുകൂടിയ തിരിച്ചറിയല്‍രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവയും നല്‍കണം. ഇതു 15ദിവസത്തിനകം കിട്ടിയാല്‍ ഒഴിവുകളുടെ ആവശ്യകതയ്‌ക്കനുസരിച്ചു ക്രമപ്പെടുത്താനാകും. അതിനുശേഷമാണെങ്കില്‍ ആ ഉദ്യോഗാര്‍ഥിക്ക് അഡ്‌വൈസ് അയക്കാനായി ഒഴിവ് അറിയിക്കപ്പെടുന്ന ദിവസമെങ്കിലും കിട്ടിയാലേ പരിഗണിക്കൂ.
റാങ്കുലിസ്റ്റ് അന്തിമമാക്കി ആറുമാസംകഴിഞ്ഞ് ഒഎംആര്‍ ഉത്തരക്കടലാസുകളുടെ എ പാര്‍ട്ടും ബി പാര്‍ട്ടും നശിപ്പിക്കും.
രണ്ടുറാങ്കുലിസ്റ്റുകളും ഇതോടൊപ്പം.
ജനറല്‍ കാറ്റഗറി
സൊസൈറ്റികാറ്റഗറി