ലോകനിലവാരമുള്ള സേവനങ്ങളുമായി എം.വി.ആർ ക്യാൻസർ സെന്റർ നാളെ മുതൽ ദുബായിൽ.

[mbzauthor]

എം.വി.ആർ കാൻസർ സെന്റർ ലോകനിലവാരമുള്ള സേവനങ്ങളുമായി ദുബായിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. രാജകുടുംബാംഗം ഷെയ്ഖ് സുഹൈൽ ഖലീഫ സഈദ് അൽ മക്തും എം.വി.ആർ കാൻസർ സെന്റർ നാളെ രാത്രി 10ന് ദുബായ് ജനതയ്ക്ക് സമർപ്പിക്കും.

ചടങ്ങിൽ എം.വി. ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ എം.വി.ആർ ക്യാൻസർ സെന്ററിന്റെ കാഴ്ചപ്പാടും ദൗത്യവും സംബന്ധിച്ച് വിശദീകരിക്കും. കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി. വി.അബ്ദുൽ വഹാബ് എം.പി, മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, പി.ടി. എ.റഹീം എം.എൽ.എ, ഗൾഫാർ മുഹമ്മദലി, പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി. ജോൺ, എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ പി. കെ.അബ്ദുള്ള കോയ എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്യും. എം.വി.ആർ കാൻസർ സെന്റർ വൈസ് ചെയർമാൻ വി.എ.ഹസ്സൻ റിപ്പോർട്ട് അവതരിപ്പിക്കും. ഡയറക്ടർമാരായ മുഹമ്മദ് അലി ഫൈസൽ സ്വാഗതവും ടി.സിദ്ദിഖ് നന്ദിയും പറയും.

എം.ആർ.ഐ, സി.ടി, മാമ്മോഗ്രാഫി, അൾട്രാ സോണോഗ്രാഫി, കൺസൾട്ടേഷൻ ജി.പി, കൺസൾട്ടേഷൻ ഓങ്കോളജി, ഇ.സി.എച്ച്, ഫാർമസി റേഡിയോളജിസ്‌റ്റിന്റെ സേവനം എന്നിവ ദുബായ് കാൻസർ സെന്ററിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. മികച്ച സേവനം, കൃത്യവും സൂക്ഷ്മവും വേഗതയുമാർന്ന രോഗനിർണയ സംവിധാനങ്ങൾ, പരിചയസമ്പന്നരായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം എന്നിവയാണ് ദുബായ് എം.വി.ആർ കാൻസർ സെന്ററിന്റെ പ്രത്യേകതകളെന്ന് ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു. എം.വി.ആർ ക്യാൻസർ സെന്ററിന്റെ ഈ അഭിമാന മുഹൂർത്തത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും പ്രത്യേകം ക്ഷണിക്കുകയും ചെയ്യുന്നതായി ചെയർമാൻ പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.