കെയര്‍ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ
കേരളത്തിലാദ്യമായി സഹകരണ മേഖലയില്‍ സൗജന്യമായി നിര്‍മിച്ചുകൊടുക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഡിസംബര്‍ ആറിനു തിങ്കളാഴ്ച തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യുമെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.
നാലു ഫ്‌ളാറ്റുകള്‍ വീതമുള്ള പത്തു ബ്ലോക്കാണ് ഇവിടെയുള്ളത്. ഇതില്‍ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. രണ്ട് ബെഡ്‌റൂം, സിറ്റൗട്ട്, കിച്ചന്‍, ബാത്ത്‌റൂം എന്നിവയുള്‍ക്കൊള്ളുന്നതാണ് ഓരോ കുടുംബത്തിനുമുള്ള ഫ്‌ളാറ്റ്. 40 കുടുംബങ്ങളെയാണ് ഇതില്‍ പാര്‍പ്പിക്കുക. ഓരോ ഭവന സമുച്ചയത്തിനും നദികളുടെ പേരാണിട്ടിരിക്കുന്നത്. തേജസ്വിനി, പമ്പ, അച്ചന്‍കോവില്‍, കബനി, നെയ്യാര്‍, പെരിയാര്‍, ഭവാനി, മണിമല, ചന്ദ്രഗിരി, നിള എന്നിങ്ങനെയാണ് പേരുകള്‍. മനോഹരമായ ഓഡിറ്റോറിയം, ജിംനേഷ്യം, പാര്‍ക്ക്, ലൈബ്രറി, വിശ്രമകേന്ദ്രം എന്നിവയും ഭവന സമുച്ചയങ്ങളിലുണ്ട്.