ഊരാളുങ്കല്‍ സൊസൈറ്റിക്കു നാഷണല്‍ ഹൈവേസ് എക്‌സലന്‍സ് അവാര്‍ഡ്
2023ലെ നാഷണല്‍ ഹൈവേസ് എക്‌സലന്‍സ് പുരസ്‌കാരങ്ങളില്‍ സഹകരണകോണ്‍ട്രാക്ടര്‍/കണ്‍ഷന്‍സിയര്‍ വിഭാഗത്തില്‍ മികച്ച പ്രവൃത്തിക്കുള്ള പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിനു (യുഎല്‍സിസിഎസ്) ലഭിച്ചു. ന്യൂഡല്‍ഹിയില്‍ കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയില്‍നിന്നു യുഎല്‍സിസിഎസ് ചീഫ് പ്രോജക്ട് മാനേജര്‍ ടി.കെ. കിഷോര്‍കുമാറും മാനേജര്‍ എം.വി. സുരേഷും പുരസ്‌കാരം ഏറ്റുവാങ്ങി്.
കേരളത്തില്‍ 20ല്‍പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിലെ മികവാണു പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സമയനിഷ്‌ഠ, ഗുണമേന്‍മ, തൊഴില്‍നൈപുണി, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലെ ആത്മാര്‍ഥതയും അസാമാന്യവൈദഗ്‌ധ്യവും പുരസ്‌കാരം നിശ്ചയിക്കുന്നതില്‍ പരിഗണിക്കപ്പെട്ടു. 2024 ഏപ്രിലില്‍ ദേശീയപാതാഅതോറിട്ടിയുടെ ബെസ്‌റ്റ് പെര്‍മോര്‍മര്‍ പുരസ്‌കാരം യുഎല്‍,സിസിഎസിനു ലഭിച്ചിരുന്നു.
യുഎല്‍സിസിഎസ് നിര്‍മിക്കുന്ന തലപ്പാടി-ചെങ്കള 39 കിലോമീറ്റര്‍ റീച്ചാണ് ഭാരത്‌മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയാകുക. നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. അദാനി, മേഘ, കെഎന്‍ആര്‍ ഗ്രൂപ്പുകളുമായി രാജ്യാന്തരടെണ്ടറില്‍ മല്‍സരിച്ചാണു യുഎല്‍സിസിഎസ് ആദ്യറീച്ചിന്റെ കരാര്‍ നേടിയത്.