ചെക്യാട് ബാങ്ക് അംഗസമാശ്വാസനിധിയും റിസ്‌ക് ഫണ്ടും വിതരണം ചെയ്‌തു
ചെക്യാട് സര്‍വീസ് സഹകരണബാങ്ക് അംഗസമാശ്വാസനിധിയുടെയും റിസ്‌ക്‌ഫണ്ടിന്റെയും വിതരണം നടത്തി. പാറക്കടവ് ഗ്രാമപഞ്ചായത്ത് കമ്മൂണിറ്രിഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. വടകര താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ പി. ഷിജു വിതരണം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ. ഷാനിഷ്‌കുമാര്‍, പി. ദാമു, രവീഷ് വളയം, വി.കെ. ഭാസ്‌കരന്‍, സി.എച്ച്. ഹമീദ് മാസ്റ്റര്‍, വി.കെ. ഭാസ്‌കരന്‍, കെ.പി. കുമാരന്‍, കെ. സ്‌മിത, പി.ബിനു എന്നിവര്‍ സംസാരിച്ചു.