ദേശീയ സഹകരണബാങ്ക് വരുന്നു
സഹകരണബാങ്കിങ് മേഖലയെ ശക്തമാക്കാന്‍ ദേശീയതലത്തില്‍ കോഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കും. കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചതാണിത്. കേന്ദ്രസഹകരണസംഘംരജിസ്‌ട്രാര്‍ഓഫീസിന്റെ ആദ്യത്തെ മേഖലാഓഫീസ് പുണെയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മേഖലാഓഫീസുകള്‍ സ്ഥാപിക്കും. പുണെയിലെ മള്‍ട്ടിസ്റ്റേറ്റ് ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കായ ജനതാസഹകാരിബാങ്കിന്റെ ഡയമണ്ട് ജൂബിലിസമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ബന്‍സഹകരണബാങ്കുകളുടെയും സംസ്ഥാനസഹകരണബാങ്കുകളുടെയും ജില്ലാകേന്ദ്രസഹകരണബാങ്കുകളുടെയും ക്ലിയറിങ് ഹൗസായിരിക്കും കോഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ. ദേശീയഅര്‍ബന്‍ സഹകരണധനകാര്യ-വികസനകോര്‍പറേഷന്‍ (എന്‍യുസിഎഫ്‌ഡിസി) വഴിയാണ് ഇതു സ്ഥാപിക്കുക. രണ്ടുവര്‍ഷത്തിനകം തുടങ്ങും.
എന്‍.യു.സി.എഫ്.ഡി.സി.യുടെ ഓഹരിമൂലധനം 300 കോടിയാക്കും. ഇതുപയോഗിച്ചു സഹകരണബാങ്കുകളെ സാമ്പത്തികമായി സഹായിക്കും. സാങ്കേതികവിദ്യ നവീകരിക്കാനും സഹായമുണ്ടാകും. രാജ്യത്തെല്ലായിടത്തും സഹകരണബാങ്കുകള്‍ക്കു സാങ്കേതികവിദ്യാസഹായം കിട്ടും. അവയ്‌ക്കു കോര്‍ബാങ്കിങ് ഏര്‍പ്പെടുത്താനാവും.
ജനതാസഹകാരി 6ാങ്ക് എന്‍യുസിഎഫ്‌ഡിസിക്ക് അഞ്ചുകോടിരൂപയുടെ ഓഹരിമൂലധനം നല്‍കി. ഡയമണ്ട് ജൂബിലിയാഘോഷസമാപനച്ചടങ്ങില്‍ അമിത്‌ഷായുടെയും കേന്ദ്രസഹകരണസഹമന്ത്രി മുരളീധര്‍ മോഹോലിന്റെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റഫെയും ഉപമുഖ്യമന്ത്രി അജിത്‌പാവാറിന്റെയും സാന്നിധ്യത്തില്‍ എന്‍യുസിഎഫ്‌ഡിസിസി സിഇഒ പ്രഭാത് ചതുര്‍വേദിക്കു ചെക്കു കൈമാറി. നേരത്തേ ജനതാസഹകാരിബാങ്ക് ഒരു കോടി നല്‍കിയിരുന്നു. ബാങ്കിന്റെ നിക്ഷേപം 9600 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 10ലക്ഷംപേരില്‍നിന്നാണ് ഇത്രയും തുക സമാഹരിച്ചത്.