കേരളബാങ്കിന്റെ ആധുനികീകരിച്ച എ.ടി.എമ്മുകളില്‍ ആദ്യത്തെത് ഉദ്‌ഘാടനം ചെയ്‌തു.
കേരളബാങ്കിന്റെ ആധുനികീകരിച്ച 500 എടിഎം കൗണ്ടറുകളില്‍ ആദ്യത്തേതിന്റെ പ്രവര്‍ത്തനോദ്‌ഘാടനം പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ നിര്‍വഹിച്ചു. തൃക്കാക്കരശാഖയില്‍ നടന്ന ചടങ്ങില്‍ കേരളബാങ്ക് വൈസ്‌പ്രസിഡന്റ് എം.കെ. കണ്ണന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, തുടങ്ങിയവര്‍ പങ്കെടുത്തു. 500 പുതിയ എടിഎം കൗണ്ടറുകളില്‍ 50 എണ്ണം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയുന്ന ക്യാഷ് റീസൈക്ലര്‍ മെഷീനുകള്‍ ആണ്. 300 എടിഎമ്മുകള്‍ ആറുമാസത്തിനകം സജ്ജീകരിക്കും. 25ലക്ഷം ഉപഭോക്താക്കള്‍ക്കുകൂടി എടിഎം കാര്‍ഡ് നല്‍കാന്‍ നടപടിയായി.