ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഒഴിവുകള്‍
ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനില്‍ (എന്‍സിസിഎഫ്) ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഒഴിവുണ്ട്. ന്യൂഡല്‍ഹിയിലെ ആസ്ഥാനഓഫീസിലും കൊല്‍ക്കത്ത, പാറ്റ്‌ന, റാഞ്ചി, ചണ്ഡീഗഢ്, ഡല്‍ഹി, ജയ്‌പൂര്‍,ലക്‌നോ, നോയിഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, നാസിക് എന്നിവിടങ്ങളിലെ ശാഖകളിലും ഓരോഒഴിവുകളാണുള്ളത്. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നീട്ടാനിടയുണ്ട്. പ്രതിഫലം മാസം 80,000രൂപ. പ്രായപരിധി 45 വയസ്സ്. സി.എ. യോഗ്യതയുള്ളവരും അക്കൗണ്ടിങ്, ഫൈനാന്‍സിങ്, പ്രത്യക്ഷ-പരോക്ഷനികുതികള്‍ എന്നിവ കൈാര്യംചെയ്യുന്നതില്‍ മികവും സിഎ സ്ഥാപനങ്ങളില്‍ അക്കൗണ്ടിങ്, ലെഡ്‌ജര്‍, ഉല്‍പന്നസംഭരണം പോലുള്ളവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തെ പരിചയവും വേണം. ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.nccf-india.com ല്‍ ലഭിക്കും.