സഹകരണപെന്‍ഷന്‍ പ്രൊഫോര്‍മ: തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അടുത്തമാസം സിറ്റിങ്
സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിതപ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനാധികാരികളില്‍നിന്നു സ്വീകരിക്കാനുള്ള പെന്‍ഷന്‍ബോര്‍ഡ് സിറ്റിങ്ങിന്റെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് ഫെബ്രുവരി ആറിനും ഏഴിനും കിഴക്കേക്കോട്ട കേരളബാങ്ക് ഹാളില്‍ നടത്തും. കോഴിക്കോട് ജില്ലയിലെ സിറ്റിങ് 18നു ചോറോട് എസ്‌സിബി ഹാളിലും 19നു കോഴിക്കോട് കേരളബാങ്ക് ഹാളിലുമാണ്. മലപ്പുറം ജില്ലയിലെ സിറ്റിങ് 20നു മലപ്പുറം കേരളബാങ്ക് ഹാളിലും 21നു തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിലും നടക്കും. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ജില്ലകളിലെ സിറ്റിങ് കഴിഞ്ഞു. മസ്റ്ററിങ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാക്കാനാണു പ്രൊഫോര്‍മ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയോടൊപ്പം ആധാറിന്റെ പകര്‍പ്പും വച്ചാണു രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്‌ഠിച്ചിരുന്ന ബാങ്ക/സംഘം രേഖകള്‍ ശേഖരിക്കുകയും അവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരളബാങ്ക് മാനേജര്‍/ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ശേഖരിക്കുന്നതിനാണു സിറ്റിങ്. അപേക്ഷാപ്രൊഫോര്‍മ ഇതോടൊപ്പം.Pension mustering Application (1)