മില്‍മ എറണാകുളം യൂണിയന്‍ തിരഞ്ഞെടുപ്പ് ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു നടത്തണം: ഹൈക്കോടതി
മില്‍മ എറണാകുളം മേഖലായൂണിയന്‍ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു തിരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവായി. യൂണിയന്‍ പൊതുയോഗം ഉടന്‍ ചേരാനും നിര്‍ദേശിച്ചു. 16 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടത്തേണ്ടത്. ഭരണസമിതിയുടെ കാലാവധി 2025 ജനുവരി 20നു തീരും. മില്‍മ എറണാകുളം മേഖലായൂണിയന്‍ മാനേജിങ് ഡയറക്ടറുടെ അപ്പീലില്‍ ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ. വിജയകുമാറുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.