ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ ഒഴിവുകള്‍
ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ (എന്‍സിഇഎല്‍) മാനേജര്‍(ഫിനാന്‍സ്, ട്രഷറി ആന്റ് കംപ്ലയന്‍സ്), മാനേജര്‍ (ഐ.ടി. ഫങ്ക്ഷന്‍സ് ആന്റ് സര്‍വീസസ്), സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ്, മാനേജര്‍ (എച്ച് ആര്‍), ബിസിനസ് മാനേജര്‍, അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫിനാന്‍സിലോ അക്കൗണ്ടിങ്ങിലോ മികച്ച അക്കാദമിക് പശ്ചാത്തലത്തോടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സിഎ) യോഗ്യതയും, 10വര്‍ഷത്തെ സീനിയര്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് പരിചയവും, മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിലും സഹകരണസാമ്പത്തികചട്ടങ്ങളിലും നടപടികളിലും പാണ്ഡിത്യവും, മികച്ച ആശയവിനിയമശേഷിയും, ഗ്രീന്‍ഫീല്‍ഡ/് ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകള്‍ നടത്തി പരിചയവുമുള്ളവര്‍ക്ക് മാനേജര്‍ (ഫിനാന്‍സ്, ട്രഷറി ആന്റ് കംപ്ലയന്‍സ്) തസ്തികയില്‍ അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ സയന്‍സിലോ വിവരസാങ്കേതികവിദ്യയിലോ എഞ്ചിനിയറിങ്ങിലോ അനുബന്ധമേഖലകളിലോ ബിരുദവും (ബിരുദാനന്തരബിരുദമോ എം.ബി.എ.യോ ഉണ്ടെങ്കില്‍ കൂടുതല്‍ നന്ന്), സാങ്കേതികവിദ്യാധിഷ്ഠിതസ്ഥാപനത്തില്‍ മാനേജര്‍ തസ്തികയിലോ സമാനതസ്തികയിലോ 10വര്‍ഷമെങ്കിലും പരിചയവും, ഇആര്‍പി സിസ്റ്റത്തിലും ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും ഹൈപ്പര്‍ സ്‌കെയ്‌ലറുകളിലും സൈബര്‍സുരക്ഷയിലും ബിഐ ടൂളുകളിലും എഐഅധിഷ്ഠിത ആര്‍പിഐ സാങ്കേതികവിദ്യകളിലും നല്ല പരിജ്ഞാനവും, മികച്ചബിസിനസ് ഫലങ്ങളുളവാക്കുന്ന സാങ്കേതികവിദ്യാതന്ത്രങ്ങള്‍ വിജയകരമായി ആവിഷ്‌കരിച്ചു നടപ്പാക്കിയ പാരമ്പര്യവും, മികച്ച നേതൃപാടവവും, ആശയവിനിയമശേഷിയും, വ്യക്തിബന്ധപ്രാവീണ്യവും, വേഗത്തില്‍ ബഹുമുഖപദ്ധതികളും മുന്‍ഗണനകളും കൈകാര്യം ചെയ്യാനുള്ള കഴിവും, മികച്ച വിശകലന-പ്രശ്‌നപരിഹാരശേഷികളും, ഗ്രീന്‍ഫീല്‍ഡ്/ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളുടെ നടത്തിപ്പില്‍ പരിചയവും ഉള്ളവര്‍ക്ക് മാനേജര്‍ (ഐടി ഫങ്ക്ഷന്‍സ് ആന്റ് സര്‍വീസസ്) തസ്തികയിലേക്ക് അപേക്ഷിക്കാം.
ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ കൃഷിയിലോ അന്താരാഷ്ട്രവ്യാപാരത്തിലോ അനുബന്ധമേഖലകളിലോ ബിരുദവും (ബിരുദാനന്തരബിരുദമുണ്ടെങ്കില്‍ കൂടുതല്‍ നന്ന്), കാര്‍ഷികോല്‍പന്നമേഖലയില്‍ ബിസിനസ് വികസനത്തിലോ വിപണനത്തിലോ കയറ്റുമതി മാനേജ്‌മെന്റിലോ രണ്ടുമുതല്‍ അഞ്ചുവരെയെങ്കിലും വര്‍ഷത്തെ പരിചയവും, അന്താരാഷ്ട്രവ്യാപാരച്ചട്ടങ്ങളും കയറ്റുമതിഡോക്യുമെന്റേഷനും സംബന്ധിച്ച നല്ല ധാരണയും, മികച്ച നെഗോഷ്യേഷന്‍-ആശയവിനിമയ-വ്യക്തിബന്ധപ്രാവീണ്യങ്ങളും, മികച്ച ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന വിധത്തില്‍ കമ്പോളപ്രവണതകളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള കഴിവും, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലും സിആര്‍എം സോഫ്റ്റ് വെയറിലുമുള്ള പ്രാവീണ്യവും, വിദേശങ്ങളില്‍ യാത്ര ചെയ്യാനുള്ള സന്നദ്ധതയുമുള്ളവര്‍ക്ക് സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
എച്ചആറിലോ ബിസിനസിലോ അനുബന്ധമേഖലകളിലോ ബിരുദാനന്തരബിരുദവും, നേതൃപദവികളില്‍ ഏഴുമുതല്‍ 10വരെയെങ്കിലും വര്‍ഷത്തെ എച്ച്ആര്‍ പരിചയവും, എച്ച്ആര്‍തന്ത്രങ്ങളും പരിപാടികളും ആവിഷ്‌കരിച്ചു നടപ്പാക്കിയ ട്രാക്ക് റെക്കോഡും, മികച്ച നേതൃപാടവ-ആശയവിനിമയ-വ്യക്തിബന്ധശേഷികളും, തൊഴില്‍നിയമങ്ങളിലും ചട്ടങ്ങളിലും സഹകരണതത്വങ്ങളിലും നല്ല അറിവും, ഡാറ്റ വിശകലനം ചെയ്യാനും തന്ത്രപ്രധാനതീരുമാനങ്ങള്‍ക്കുമുള്ള കഴിവും, ഗ്രീന്‍ഫീല്‍ഡ്/ ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകള്‍ നടപ്പാക്കിയുള്ള പരിചയവും ഉള്ളവര്‍ക്കു മാനേജര്‍ (ഹ്യൂമന്‍ റിസോഴ്‌സസ്) തസ്തികയിലേക്ക് അപേക്ഷിക്കാം.സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട യോഗ്യതകള്‍തന്നെയാണു ബിസിനസ് മാനേജര്‍ തസ്തികയ്ക്കും വേണ്ടത്. എന്നാല്‍ പ്രവൃത്തിപരിചയം ഏഴുമുതല്‍ 10വരെ വര്‍ഷത്തെയെങ്കിലും വേണം. കയറ്റുമതിതന്ത്രങ്ങള്‍ വിജയകരമായി ആവിഷ്‌കരിച്ചു നടപ്പാക്കിയതിന്റെയും വില്‍പനലക്ഷ്യങ്ങള്‍ നേടിയതിന്റെയും ട്രാക്ക്‌റെക്കോഡും വേണം.സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട യോഗ്യതകള്‍തന്നെയാണ് അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനും വേണ്ടത്. എന്നാല്‍ പ്രവൃത്തിപരിചയം അഞ്ചുമുതല്‍ ഏഴുവരെ വര്‍ഷത്തെയെങ്കിലും വേണം.കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്കും എന്‍സിഇഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( https://ncel.coop/careers )ലഭിക്കും.