അർബൻ സൊസൈറ്റി ഫോറം സംസ്ഥാന കൺവെൻഷൻ നടത്തി
കേരള അർബൻ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഫോറത്തിൻ്റെ സംസ്ഥാന കൺവെൻഷൻ കോട്ടയത്ത് മുൻ സംസ്ഥാന സഹകരണ ബേങ്ക് പ്രസിഡൻ്റ് കുര്യൻജോയി ഉദ്ഘാടനം ചെയ്തു. സുജിത്ത് കുമാർ അദ്ധ്യക്ഷനായി. ശശികുമാർ ടി. കെ റിപ്പോർട്ട് അവതരിപ്പിച്ചു. മാമുനി വിജയൻ, കലയപുരം അൻസാരി എന്നിവർ സംസാരിച്ചു പ്രസിഡണ്ടായി കെ .അജയകുമാർ (കണ്ണൂർ) ,സെക്രട്ടറിയായി ജയകുമാർ വി. സി. (കോട്ടയം) ട്രഷറർ ആയി സുജിത്ത് കുമാർ PP (കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു. കുര്യൻ ജോയ് (കോട്ടയം), മാമുനി വിജയൻ(കാസർഗോഡ്), കലയപുരം അൻസാരി (തിരുവനന്തപുരം) എന്നിവർ രക്ഷാധികാരികളായിരിക്കും.