ദേശീയ സഹകരണ ഉപഭോക്തൃഫെഡറേഷനില്‍ അഞ്ച് ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണഉപഭോക്തൃഫെഡറേഷന്റെ (എന്‍.സി.സി.എഫ്) കാണ്‍പൂര്‍ ശാഖയില്‍ ഒരു ടൈപ്പിസ്റ്റിന്റെയും നാലു ഫീല്‍ഡ് സ്റ്റാഫിന്റെയും ഒഴിവുണ്ട്. മൂന്നുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്ലാ തസ്തികയിലും 25000 രൂപയാണു ശമ്പളം. ബിരുദവും എം.എസ്. ഓഫീസ് അടക്കമുള്ള അടിസ്ഥാനകമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പ് ചെയ്യാനുള്ള കഴിവുമാണ് രണ്ടുതസ്തികയിലും ആവശ്യമായ യോഗ്യത. നല്ല വേഗത്തിലും കൃത്യമായും ടൈപ്പു ചെയ്യാനുള്ള കഴിവും സഹകരണമേഖലയിലോ സംഭരണ പ്രവര്‍ത്തനങ്ങളിലോ സര്‍ക്കാര്‍മേഖലയിലോ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കു മുന്‍ഗണന. എവിടെയും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഫീല്‍ഡ് സ്റ്റാഫിന് ഇവയ്ക്കു പുറമെ ഫീല്‍ഡില്‍ ജോലിചെയ്യാനും അവിടങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും ഉണ്ടായിരിക്കണം. ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലും ഏകോപനപ്രവര്‍ത്തനങ്ങളിലും റിപ്പോര്‍ട്ടിങ് സംവിധാനങ്ങളിലുമുള്ള പരിചയം അഭികാമ്യം. പ്രാദേശികതലത്തില്‍നിന്നുള്ളവര്‍ക്കും ഇതേവകുപ്പിലോ സമാനവകുപ്പിലോ ജോലിയുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷാഫോമിന്റെ മാതൃക nccf-india.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം രേഖകളും ഏറ്റവും പുതിയ റെസ്യൂമെ, പ്രവൃത്തിപരിചയം സംബന്ധിച്ച ചെറുകുറിപ്പ് എന്നിവയും വയ്ക്കണം. സ്പീഡ് പോസ്റ്റ് ആയോ കൊറിയര്‍ ആയോ ഇ-മെയില്‍ ആയോ ആണ് അപേക്ഷ അയക്കേണ്ടത്.

നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സിഎഫ്), ബ്രാഞ്ച് ഓഫീസ്, ഫ്‌ളാറ്റ് നമ്പര്‍ 10-13, രണ്ടാംനില, നവീന്‍മാര്‍ക്കറ്റ്, കാണ്‍പൂര്‍ 208001 എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്നു വ്യക്തമാക്കണം. അപേക്ഷ ഇ-മെയില്‍ ആയാണ് അയക്കുന്നതെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് ഇ-മെയില്‍ ചെയ്യേണ്ടത്.

Moonamvazhi

Authorize Writer

Moonamvazhi has 35 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News