അമരാവതി ബാങ്കിനു പുതിയ റിക്കവറി നയം
ഇടുക്കി ജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് പുതിയ റിക്കവറി നയം പുറത്തിറക്കിയതായി പ്രസിഡന്റ് ജോസ് മാത്യുവും ഭരണസമിതിയംഗങ്ങളും അറിയിച്ചു.ഇതിന്റെ ഭാഗമായി എ.എസ്.ബി. 50-50, എ.എസ്.ബി. 7.5 സ്റ്റാര്‍, എ.എസ്.ബി. വണ്ടര്‍ പദ്ധതികളും നടപ്പാക്കും. അംഗങ്ങളുടെ കുടിശ്ശികകള്‍ക്കു കൂടിയാലോചനകല്‍ വഴിയും കൗണ്‍സലിങ് വഴിയും പരിഹാരമുണ്ടാക്കുന്നതാണു പുതിയ നയം. കുടിശ്ശിക പിരിവിനായി ബാങ്ക് നടപ്പാക്കുന്ന പദ്ധതികളില്‍ അംഗമായി പ്രതിമാസത്തവണകള്‍ നല്‍കിയും തിരിച്ചടവിനു മറ്റ് ഉദാരവ്യവസ്ഥകള്‍ അനുവദിച്ചും കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കും. വായ്പക്കാരെയും അംഗങ്ങളെയും കടക്കെണിയില്‍നിന്നു മോചിപ്പിക്കലാണു ലക്ഷ്യം. ചെറിയ ചെറിയ നിക്ഷേപങ്ങള്‍ അനുവദിച്ച് അംഗങ്ങളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കലും റിക്കവറി നയത്തിന്റെ ഭാഗമാണെന്നു ജോസ് മാത്യു അറിയിച്ചു.