പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക സെമിനാര്‍

Deepthi Vipin lal

കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പുതിയ കൃഷിരീതികള്‍ അവലംബിക്കുന്നതിനും കാലാനുസൃതമായ വളപ്രയോഗം നടത്തുന്നതിനും വേണ്ട ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കൊണ്ട് പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് നാളികേര, ജാതി കര്‍ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല റിട്ട. സയന്റിഫിക് ഓഫീസര്‍ യു. ദിവാകര്‍ ക്ലാസ്സെടുത്തു. ബോര്‍ഡ് മെമ്പര്‍മാരായ എം.വി.ഷാലീധരന്‍ സ്വാഗതവും പി. കെ.ഉണ്ണി നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.എസ്.ജയ്‌സി, ഭരണ സമിതി അംഗങ്ങള്‍, കര്‍ഷകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News