കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിനു തുറക്കുന്നു

Deepthi Vipin lal

പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലു മുതല്‍ നിബന്ധനകളോടെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണിത്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അവസാന വര്‍ഷ ബിരുദ ക്ലാസുകളും (5/ 6 സെമസ്റ്റര്‍ ), ബിരുദാനന്തര ബിരുദ ക്ലാസുകളും (3 / 4 സെമസ്റ്റര്‍ ) ആരംഭിക്കാം.

ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചു നടത്താം. ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിനു സ്ഥലം കിട്ടുന്നയിടങ്ങളില്‍ പ്രത്യേക ബാച്ചുകളായി നിത്യേനയോ നടത്താം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കു പ്രാധാന്യം നല്‍കണം.

ക്ലാസുകള്‍ ഒറ്റ സെഷനില്‍ എട്ടര മുതല്‍ ഒന്നരവരെ നടത്തുന്നതാണ് അഭികാമ്യമെന്നു ഉത്തരവില്‍ പറയുന്നു. അല്ലെങ്കില്‍, ഒമ്പതു മുതല്‍ മൂന്നു വരെ, ഒമ്പതര മുതല്‍ മൂന്നര വരെ, പത്തു മുതല്‍ നാലു വരെ എന്നിങ്ങനെയും നടത്താം. ഇക്കാര്യം അതതു സ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓഫ്ലൈന്‍ , ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മിശ്ര രീതിയില്‍ കൈകാര്യം ചെയ്യാം. വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ തുറക്കാം.

എന്‍ജിനിയറിങ് കോളേജുകളില്‍ നിലവിലുള്ള രീതിയില്‍ ആറു മണിക്കൂര്‍ നിത്യേന ക്ലാസ് നടത്താനുള്ള സംവിധാനം സ്വീകരിക്കാം.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/09/Functioning-of-colleges.pdf” title=”Functioning of colleges”]

Leave a Reply

Your email address will not be published. Required fields are marked *

Latest News