കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി 31 വരെ നീട്ടി
സഹകരണസംഘങ്ങളിലും ബാങ്കുകളിലും നവകേരളീയം കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി നീട്ടി. 2023 ഡിസംബര്‍ 31ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി 2024 ജനുവരി ഒന്നു മുതല്‍ 31 വരെയാണു നീട്ടിയത്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാതിരിച്ചടവ് പ്രോത്സാഹിപ്പിച്ച് കുടിശ്ശികരഹിത സംഘങ്ങളാക്കി മാറ്റുന്നതിനും വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്. സഹകാരികള്‍ക്കു പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാലാവധി നീട്ടണമെന്നു വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പദ്ധതി ഒരു മാസത്തേക്കുകൂടി നീട്ടിയത്.
[mbzshare]