കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി നടത്തി

moonamvazhi

പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റ കീഴിലുള്ള എം.വി.ആർ കാൻസർ സെന്ററുമായി സഹകരിച്ച് സ്മാർട്ട്‌വുമൺ എന്ന പേരിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. എം.വി.ആർ കാൻസർ സെന്ററും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും ചേർന്നുകൊണ്ടുള്ള ഈ ബോധവൽക്കരണ പരിപാടി അഭിനന്ദനം അർഹിക്കുന്നതാണെന്ന് അവർ പറഞ്ഞു. എം.വി.ആർ.കാൻസർ സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ.ഐ.നാരായണൻകുട്ടി വാര്യർ മുഖ്യാതിഥിയായിരുന്നു. ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചാലപ്പുറം വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ, എം.വി.ആർ കാൻസർ സെൻറർ ഡയറക്ടർ സി.ഐ.ചാക്കുണ്ണി, പ്രതീക്ഷ പ്രസിഡന്റ് കെ.ജെ. തോമസ്, ചാലപ്പുറം രക്ഷാ സമിതി പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണൻ, സിറ്റി ബാങ്ക് ഡയറക്ടർ പി.എ. ജയപ്രകാശ്, വൈസ് കെ. ശ്രീനിവാസൻ, എം.വി.ആർ കാൻസർ സെന്റർ ഡെവലപ്മെന്റ് ഓഫീസർ & ട്രഷറർ കെ.ജയേന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച് ചാലപ്പുറത്ത് ബാങ്കിന്റെ സജൻ ഓഡിറ്റോറിയത്തിൽ ഡോ. നിർമ്മൽ സി. ബോധവൽക്കരണ ക്ലാസ് നടത്തി. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ എം.വി.ആർ കാൻസർ സെന്ററിന്റെ മാമോ വാൻ ഉൾപെടെയുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു. ബാങ്ക് ഡയറക്ടർ കെ.പി. രാമചന്ദ്രൻ സ്വാഗതവും കെ.ടി.ബീരാൻ കോയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News