സഹകരണ സംരക്ഷണ റാലിയും മഹാസംഗമവും നടത്തി
മലപ്പുറം ജില്ലയിലെ സഹകരണ ജീവനക്കാരുടെ സംയുക്ത സമിതി ആഭിമുഖ്യത്തില്‍ സഹകരണ സംരക്ഷണ റാലിയും മഹാസംഗമവും നടത്തി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രമുഖ സഹകാരിയും എം.എല്‍.എ. യുമായ പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനതയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന സഹകരണ പ്രസ്ഥാനത്തിനെതിരെയുള്ള ഏതു നീക്കത്തെയും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംയുക്ത സമിതി ചെയര്‍മാന്‍ മുസ്തഫ അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഭാഗ്യനാഥ്, അനീസ് കൂരിയാടന്‍, സി. പി. ഷീജ, രാജാറാം പൊന്നാനി,സമദ് എടപ്പറ്റ,ഷാജി പുലാമന്തോള്‍,ജയകുമാര്‍ പുളിക്കല്‍ വി. എം.മുഹമ്മദ് ബഷീര്‍ കന്മനം, സി. കെ. അന്‍വര്‍, നൗഷാദ് അരക്കുപറമ്പ്,സോജ, സബാദ് കരുവാരകുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.
പി. ഉബൈദുള്ള എം. എല്‍. എ. മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.തിരൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇ. ജയന്‍, ഷബീര്‍ പൊന്നാനി,സി. എം. പി. അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, എ. ഐ. ടി. യു. സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, കെ. സി. ഇ. എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍, കെ. വി. പ്രസാദ്, പൊന്‍പാറ കോയക്കുട്ടി, ഹാരിസ് ആമിയന്‍, എം. രാമദാസ്,പി. പി. രാജേന്ദ്ര ബാബു, ഷിയാജ്. പി. പി, പി. പത്മജ, എം. ബി. രാധാകൃഷ്ണന്‍ എം. കെ. ശ്യാം കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.