പി.എം.എസ്.സി. ബാങ്ക് ലക്കിഡ്രോ സമ്മാനങ്ങള്‍ നല്‍കി
എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് സ്മാര്‍ട്ട് മാര്‍ട്ട് ഓണം വില്‍പനയുടെ ഭാഗമായി നല്‍കിയിരുന്ന ലക്കിഡ്രോ കൂപ്പണുകള്‍ നറുക്കെടുത്തു വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. ചടങ്ങ് നടന്‍ സുധി കോപ്പ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായിരുന്നു.
ബാങ്ക് വൈസ് പ്രസിഡന്റ് കെ. സുരേഷ്, അസി. രജിസ്ട്രാറും ബാങ്ക് സെക്രട്ടറിയുമായ കെ.എം. നജ്മ, ബാങ്ക് ഭരണസമിതിയംഗം എ.എം. ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ഒന്നാംസമ്മാനമായ വാഷിങ് മെഷീന്‍ പള്ളുരുത്തി കാക്കത്തറ അക്ഷയും രണ്ടാംസമ്മാനമായ സ്വര്‍ണനാണയം തോപ്പുംപടി വെളീപ്പറമ്പില്‍ സുധീറും മൂന്നാംസമ്മാനമായ പെഡസ്റ്റല്‍ ഫാന്‍ പള്ളുരുത്തി എം.എല്‍.എ.റോഡ് തറയില്‍ വീട്ടില്‍ ആന്റണിയും കരസ്ഥമാക്കി. മറ്റ് ഏഴുസമ്മാനങ്ങളും ഉണ്ടായിരുന്നു.